Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിനോദ സഞ്ചാരത്തിന് ...

വിനോദ സഞ്ചാരത്തിന് ജലവിമാനവുമായി അജ്​മാന്‍

text_fields
bookmark_border
വിനോദ സഞ്ചാരത്തിന്    ജലവിമാനവുമായി അജ്​മാന്‍
cancel

മരുഭൂമിയില്‍ വിനോദ സഞ്ചാരത്തി​െൻറ വിസ്​മയങ്ങള്‍ ഒരുങ്ങുമ്പോള്‍ വിത്യസ്​ത അനുഭവങ്ങള്‍ ഒരുക്കുകയാണ് അജ്​മാന്‍. മേഖലയിലെ ഏറ്റവും ആകർഷകമായ അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് അജ്​മാൻ എന്ന് ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായി വിനോദ സഞ്ചാര മേഖലക്ക് പുതിയ മുഖം നല്‍കാന്‍ ജലവിമാന സൗകര്യം കൂടി ഒരുക്കിയിരിക്കുകയാണ്. അജ്​മാൻ ടൂറിസം ഡവലപ്മെൻറ് ഡിപ്പാർട്ട്മെൻറ്​ ആഭിമുഖ്യത്തിലാണ് വിനോദ സഞ്ചാരത്തിനു ഏറെ മുതല്‍ക്കൂട്ടാകുന്ന ജലവിമാനം രംഗത്തിറക്കിയിരിക്കുന്നത്. ഒമ്പത് പേര്‍ക്ക് യാത്ര ചെയ്യാനാകും.

അജ്​മാനിലെ പച്ചപ്പ്‌ നിറഞ്ഞ കണ്ടല്‍കാടുകള്‍, വിശാലമായ ജലാശയം, എന്നിവയടങ്ങുന്ന സ്വാഭാവിക ആവാസ വ്യവസ്ഥകൾ ആസ്വദിക്കുന്നതിന്​ നിര്‍മ്മിക്കപ്പെട്ട ഇക്കോ - ടുറിസം പദ്ധതി കേന്ദ്രമായ അജ്​മാന്‍ അല്‍ സോറക്ക് മുകളിലൂടെ ആകാശ കാഴ്​ചകളുമായി ഈ വിമാനത്തില്‍ ആസ്വാദകര്‍ക്ക് പറന്നുയരാം. വിനോദ സഞ്ചാരികളുമായി പറന്നുയരുന്ന ഈ വിമാനം അജ്​മാനിലെ വിവിധ പ്രദേശങ്ങള്‍ ബന്ധിപ്പിച്ചും യാത്ര ഒരുക്കുന്നുണ്ട്. ദുബൈ ക്രീക്കിലേക്കും ഈ ചെറുവിമാനം വഴി ആവശ്യക്കാര്‍ക്ക് യാത്ര സൗകര്യം ഒരുക്കും.

യു.എ.ഇ യുടെ വിത്യസ്​ത മേഖലകളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും അജ്​മാന്‍ ടൂറിസം വികസന വകുപ്പ് ഒരുക്കും. അജ്​മാനിലെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വിത്യസ്​തമായ വിനോദ സഞ്ചാര അനുഭവം സൃഷ്​ടിക്കുവാനാണ്‌ പരിശ്രമിക്കുന്നതെന്ന് ടൂറിസം വികസന വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്​ദുല്‍ അസീസ്‌ ബിന്‍ ഹുമൈദ് അല്‍ നുഐമി വ്യക്തമാക്കി. ഈ വിനോദ സഞ്ചാര പദ്ധതിയോടനുബന്ധിച്ച് നിരവധി ജലോല്‍സവങ്ങളും സൈക്കിള്‍ സവാരി മത്സരങ്ങളും അരങ്ങേറുന്നുണ്ട്.

പ്രദേശത്ത് പിങ്ക് ഫ്ലെമിംഗുകൾ ഉൾപ്പെടെ പ്രാദേശിക, ദേശാടന പക്ഷികൾ ഉൾപ്പെടുന്ന വിവിധയിനം പക്ഷികൾ വർഷം മുഴുവനും കാണപ്പെടുന്നു. വാട്ടര്‍ സ്പോർട്​സ്​, സാഹസിക വിനോദങ്ങൾ, ഔട്ട്ഡോർ ഫിറ്റ്നസ് ക്ലബ്ബ്, ഗോള്‍ഫ് കോര്‍ട്ട്, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഉല്ലസിക്കാനായി പാര്‍ക്ക്, മൃഗശാല എന്നിവയും ഇതിനോടനുബന്ധമായുണ്ട്. പ്രകൃതി രമണീയമായ കണ്ടല്‍കാടുകള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കി ബോട്ട് സര്‍വീസും അജ്​മാന്‍ വിനോദ സഞ്ചാര വികസന വകുപ്പി​െൻറ കീഴില്‍ ഒരുക്കിയിട്ടുണ്ട്. 2600 മീറ്റര്‍ നീളത്തില്‍ നടക്കാനും സൈക്കിള്‍ സവാരിക്കും അനുയോജ്യമായ പാതയുമൊരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:For tourism Ajman with seaplane
Next Story