ദുരന്ത മേഖലയിൽ സേവനത്തിന് രാജകുടുംബാംഗങ്ങളും
text_fieldsശുചീകരണത്തിനെത്തിയ ഡോ. ശൈഖ് റാശിദ് ബിൻ ഹമദ് അൽ ശർഖി
ഫുജൈറ: വെള്ളപ്പൊക്ക ദുരിതം ബാധിച്ച സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനത്തിന് രംഗത്തെത്തി രാജകുടുംബാംഗങ്ങളും. ഫുജൈറ കൾചർ ആൻഡ് മീഡിയ അതോറിറ്റി പ്രസിഡന്‍റ് ഡോ. ശൈഖ് റാശിദ് ബിൻ ഹമദ് അൽ ശർഖിയാണ് വെള്ളം കെട്ടിനിൽക്കുന്ന പ്രദേശത്ത് വൈപ്പറും മറ്റു ഉപകരണങ്ങളുമായി സേവനത്തിന് ഇറങ്ങിയത്. മണ്ണും വെള്ളം നിറഞ്ഞ സ്ഥലത്ത് മടിയൊന്നുമില്ലാതെ ശുചീകരിക്കുന്നതും ജനങ്ങളുമായി സംസാരിക്കുന്നതുമായ വിഡിയോയാണ് പുറത്തുവന്നത്. വീടുകൾ തകർന്നത് ചിലർ ഇദ്ദേഹത്തിന് കാണിച്ചു കൊടുക്കുന്നതും അവരെ സമാധാനിപ്പിക്കുന്നതും വിഡിയോയിൽ കാണുന്നുണ്ട്. മറ്റൊരു വിഡിയോയിൽ രാജകുടുംബാംഗമായ ശൈഖ് മക്തൂം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും സേവനരംഗത്ത് പ്രവർത്തിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. സൈന്യത്തോടൊപ്പം വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട താമസക്കാരെ വാഹനത്തിൽ കൊണ്ടുപോകുന്നതാണ് വിഡിയോയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

