ഗോൾഡൻ വിസക്കാർക്ക്: ദുബൈ പൊലീസിന്റെ ഇസാദ് പ്രിവിലേജ് കാർഡും
text_fieldsദുബൈ: ദുബൈയിൽ ഗോൾഡൻ വിസക്കാർക്ക് ഇനി ദുബൈ പൊലീസിന്റെ ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കും. വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ ഇളവ് ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണ് ഇസാദ് കാർഡ്. ദുബൈയിൽ ഗോൾഡൻ വിസയുള്ളവർക്കും അഞ്ചുവർഷത്തെ ഗ്രീൻ വിസയുള്ളവർക്കും ഈ പ്രിവിലേജ് കാർഡ് സൗജന്യമായി ലഭ്യമാക്കുമെന്ന് ദുബൈ സർക്കാർ അറിയിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, ആതിഥേയത്വം, വിനോദം, റിയൽ എസ്റ്റേറ്റ്, റസ്റ്റാറന്റ് തുടങ്ങി വിവിധ മേഖലകളിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതാണ് ഇസാദ് പ്രിവിലേജ് കാർഡ്. ഇസാദ് കൈവശമുള്ളവർക്ക് യു.എ.ഇയിലും 92 രാജ്യങ്ങളിലുമുള്ള 7,237 ബ്രാൻഡുകളും സ്ഥാപനങ്ങളും പ്രത്യേക ഇളവുകൾ നൽകുന്നുണ്ട്.
ഇതുവരെ വിവിധ മേഖലയിൽ മികവ് പുലർത്തുന്ന 65,000 പേർക്കാണ് ദുബൈയിൽ ഗോൾഡൻ വിസ നൽകിയതെന്നും ലോകത്ത് താമസിക്കാൻ കഴിയുന്ന ഏറ്റവും മികച്ച നഗരമായി ദുബൈയെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അവർക്ക് ഇസാദ് പ്രിവിലേജ് കാർഡിന്റെ ആനുകൂല്യങ്ങൾ കൂടി നൽകുന്നതെന്നും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ബസ്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

