കഴിവുള്ളവർക്ക് ഇന്ത്യൻ ഫുട്ബോളിൽ വളരാൻ അവസരം: അനസ് എടത്തൊടിക
text_fieldsഷാർജ: കഴിവുള്ള ഏതൊരു ഇന്ത്യൻ പൗരനും ഇന്ത്യൻ ഫുട്ബാളിലേക്ക് കടന്നു വരുവാനും വളരുവാനുമുള്ള അവസരം
ഇപ്പോഴുണ്ടെന്ന് ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സ്പോർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അനസ്.
2019 ൽ യു.എ.ഇയിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിന് ഒാരോ ഇന്ത്യക്കാരുടെയും പിന്തുണ വേണമെന്നും തെൻറ കായിക നേട്ടത്തിനു പിറകിൽ കുടുംബത്തിനും നാട്ടുകാർക്കുമൊപ്പം പ്രവാസികളും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ചോദ്യത്തിനു മറുപടിയായി അനസ് പറഞ്ഞു.
അസോസിയേഷെൻറ ഉപഹാരം ആക്ടിംഗ് പ്രസിഡൻറ് എസ്.മുഹമ്മദ് ജാബിർ, സ്പോർട്സ് കമ്മിറ്റിയുടെ ഉപഹാരം കൺവീനർ സുനിൽ കുമാർ എന്നിവർ സമ്മാനിച്ചു. ട്രഷറർ കെ.ബാലകൃഷ്ണൻ,ജോയിൻറ് ജനറൽ സെക്രട്ടറി അഡ്വ.സന്തോഷ് കെ നായർ, ജോയിൻറ് ട്രഷറർ ഷാജി ജോൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജാഫർ കണ്ണാട്ട്, ടി.പി.അബ്ദുൽ ജബ്ബാർ,നസീർ ടി.വി,പബ്ലിക്കേഷൻ,മീഡിയ കമ്മിറ്റി കൺവീനർമാരായ റോബിൻ പത്്മാകരൻ,താഹിർ പൊറോപ്പാട് സ്പോർട്സ് കമ്മിറ്റി മെമ്പർമാരായ ഫർഷാദ് ഒതുക്കുങ്ങൽ, മനാഫ്, അഷ്റഫ് വേളം, ടൗൺടീം മാനേജർമാരായ ജഹാംഗീർ, മൻസൂർ, കെഫ എക്സിക്യൂട്ടീവ് മെമ്പർ ഷമീർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
