ആംസെറ്റാ എൻജിനീയറിങ് ഫുട്ബാൾ ടൂർണമെന്റ് 18ന്
text_fieldsആംസെറ്റാ എൻജിനീയറിങ് ഫുട്ബാൾ ടൂർണമെന്റിന്റെ സംഘാടകസമിതി യോഗം
ഷാർജ: മലബാർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി അൽമിനിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആംസെറ്റാ എൻജിനീയറിങ് ഫുട്ബാൾ ടൂർണമെന്റ് ഈ മാസം 18ന്.
പ്രോ ഫൂട്സ് 2കെ24 എന്ന പേരിൽ ഷാർജ പെയിന്റ് ബാൾ പാർക്കിൽ നടക്കുന്ന ടൂർണമെന്റിൽ 40 ഓളം എൻജിനീയേഴ്സ് കോളജ് ടീമുകൾ മാറ്റുരക്കും.പ്രവേശനം സൗജന്യമാണ്.
സംഘാടകസമിതി യോഗത്തിൽ ആംസെറ്റ പ്രസിഡന്റ് കെ.എം. അഫ്സൽ, പ്രോ ഫൂട്സ് ചെയർമാൻ ജെഫ്രി ജബ്ബാർ, നുവൈസ് നിസാർ എന്നിവർ സംസാരിച്ചു. എൻജിനീയറിങ്ങിനെയും ഫുട്ബാളിനെയും ഒന്നിപ്പിച്ചു 2008 മുതൽ ആംസെറ്റ എൻജിനീയേഴ്സ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നുണ്ട്.

