ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsവട്ടംകുളം പഞ്ചായത്ത് സംഘടിപ്പിച്ച ഫുട്ബാൾ ഫെസ്റ്റിലെ വിജയികൾ
ദുബൈ: വട്ടംകുളം പഞ്ചായത്ത് സംഘടിപ്പിച്ച ഫുട്ബാൾ ഫെസ്റ്റ് സീസൺ വൺ ദുബൈയിൽ നടന്നു. ഞായറാഴ്ച അൽ സാദിഖ് ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂളിൽ നടന്ന ടൂർണമെന്റിൽ 12 ടീമുകൾ പങ്കെടുത്തു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം തൈക്കാട് വിജയികളായി. ടീം മോണിങ് ബോയ്സ് ജെ.കെ ഗ്രൂപ്പാണ് റണ്ണറപ്പ്.
ബെസ്റ്റ് കീപ്പർ ആയി ഹാഷിം ടീം തൈക്കാടിനെ തിരഞ്ഞെടുത്തു. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് നജീബ് വട്ടംകുളം ഉദ്ഘാടനം ചെയ്ത ടൂർണമെന്റ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജാഫർ ശുകപുരം സ്വാഗതം പറഞ്ഞു. കൺവീനർ ഫക്രുദ്ദീൻ നെല്ലിശ്ശേരി ആശംസ അറിയിച്ചു. മുഖ്യാതിഥികളായി മുജീബ് വട്ടംകുളം, നൗഷാദ് അബൂദബി, തൽഹദ് ഫോറം ഗ്രൂപ് നാസർ അഡ്രസ്, എടപ്പാൾ ഹൈസ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഗഫൂർ, കെ.ടി.എസ്. ബഷീർ എന്നിവർ പങ്കെടുത്തു.
ഇഖ്ബാൽ വട്ടംകുളം, അസീസ് നടുവട്ടം, അഷ്റഫ് കുറ്റിപ്പാല, നൗഫൽ ശുകപുരം, ഷബീർ ഓൾഡ് ബ്ലോക്ക്, കാജ സക്കീർ, ഷാജി അബൂദബി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. പ്രോഗ്രാം ട്രഷറർ മൻസൂർ വട്ടംകുളം നന്ദി അറിയിച്ചു.

