ഫുട്ബാൾ ടൂർണമെന്റ്: യു.എഫ്.സി സോക്കർ റണ്ണേഴ്സ്
text_fieldsമംഗലാപുരം സോണൽ ഫുട്ബാൾ ടീം സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ടൈറ്റൻസ് റാസൽഖൈമ
ടീമും റണ്ണേഴ്സായ യു.എഫ്.സി സോക്കർ അജ്മാനും
അജ്മാൻ: വിവിധ രാജ്യങ്ങളിലെ കളിക്കാരെ അണിനിരത്തി മംഗലാപുരം സോണൽ ഫുട്ബാൾ ടീം സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ടൈറ്റൻസ് റാസൽഖൈമ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ യു.എഫ്.സി സോക്കർ അജ്മാനിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ യു.എഫ്.സി സോക്കർ റണ്ണേഴ്സ് ആയി. ഗ്രൂപ് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിൽ മുഴുവൻ മത്സരങ്ങളും വിജയിച്ചാണ് യു.എഫ്.സി സോക്കർ അജ്മാൻ ഫൈനൽ ബെർത്ത് നേടിയത്. എങ്കിലും ഫൈനലിൽ ടൈറ്റൻസ് റാസൽഖൈമയോട് മുട്ടുമടക്കുകയായിരുന്നു. ഈജിപ്ത്, സിറിയ രാജ്യങ്ങളിൽനിന്നുള്ള കളിക്കാർ വിവിധ ടീമുകളിലായി പങ്കെടുത്തിരുന്നു. റണ്ണേഴ്സ് അപ്പിനുള്ള പ്രത്യേക കാഷ് പ്രൈസ് യു.എഫ്.സി ക്യാപ്റ്റർ ഇർഷാദ് ഏറ്റുവാങ്ങി.

