ഫുട്ബാൾ ടൂർണമെന്റ്: യു.എ.ഇ ഡൈനാമോസ് ഇരിക്കൂർ ജേതാക്കൾ
text_fieldsഅവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽ
ജേതാക്കളായ യു.എ.ഇ ഡൈനാമോസ് ഇരിക്കൂർ
ദുബൈ: ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ യു.എ.ഇ ഡൈനാമോസ് ഇരിക്കൂർ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ അരോമ റിസോർട്ട് മട്ടന്നൂരിനെ പരാജയപ്പെടുത്തി.
യു.എ.ഇയിലെ 18 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. എ.സി മിലാൻ ഇന്റർനാഷനൽ അക്കാദമിയുടെ മുഖ്യ പരിശീലകനായ ആൽബെർട്ടോ ലകണ്ടേല ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കേരള സന്തോഷ് ട്രോഫി താരം മുഹമ്മദ് അസ്ലം, അവുക്കാദർ കുട്ടി നഹയുടെ മകൻ അൻവർ നഹ, വിവിധ സ്പോൺസർമാർ, കെ.എം.സി.സി സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.
ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.സി. സൈതലവി, ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി, ട്രഷറർ സാദിഖ് തിരൂരങ്ങാടി, ഗഫൂർ കാലടി, ഇർഷാദ് കുണ്ടൂർ, സാബിത്ത് തെന്നല, മുജീബ് മറ്റത്ത്, സാലിഹ് പുതുപ്പറമ്പ്, ഖയ്യൂം തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.

