Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ട്ബാ​ള്‍...

ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ്: റാ​ക് പൊ​ലീ​സ് ടീം ​ജേ​താ​ക്ക​ള്‍

text_fields
bookmark_border
Football Tournament
cancel
camera_alt

റാ​ക് ഗ​വ​ണ്‍മെ​ന്‍റ് ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍സ് ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് സ​മ്മാ​ന​വി​ത​ര​ണ ച​ട​ങ്ങി​ല്‍നി​ന്ന്

റാ​സ​ല്‍ഖൈ​മ: റാ​ക് ഗ​വ​ണ്‍മെ​ന്‍റ് ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍സ് ഫു​ട്ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ മൂ​ന്നാം പ​തി​പ്പി​ല്‍ ജേ​താ​ക്ക​ളാ​യി റാ​സ​ല്‍ഖൈ​മ പൊ​ലീ​സ് ടീം. ​വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലെ 16 ടീ​മു​ക​ളാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മാ​റ്റു​ര​ച്ച​ത്. ക​ലാ​ശ​ക്ക​ളി​യി​ല്‍ റാ​ക് മു​നി​സി​പ്പാ​ലി​റ്റി ടീ​മു​മാ​യു​ള്ള ആ​വേ​ശ​പ്പോ​രി​നൊ​ടു​വി​ലാ​ണ് റാ​ക് പൊ​ലീ​സ് ടീം ​കി​രീ​ടം ചൂ​ടി​യ​ത്.

റാ​ക് യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് മെ​ഡി​ക്ക​ല്‍ ആ​ൻ​ഡ്​ ഹെ​ല്‍ത്ത് സ​യ​ന്‍സ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു മ​ത്സ​രം. സ​മാ​പ​ന ച​ട​ങ്ങി​ല്‍ റാ​ക് സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് മേ​ധാ​വി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ ഖാ​ലി​ദ് അ​ൽ ഖാ​സി​മി വി​ജ​യി​ക​ള്‍ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. ടൂ​ര്‍ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം റാ​ക് പൊ​ലീ​സ് ടീ​മി​ലെ അ​ല്‍ ഹ​ദീ​ദി നേ​ടി. ഗോ​ള്‍ കീ​പ്പ​റാ​യി ഇ​സ മ​സാ​ദ് സ്വാ​ലി​ഹ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football TournamentRak Police
News Summary - Football Tournament: Rak Police Team Wins
Next Story