ഫുട്ബാൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം
text_fieldsഅംജദ് അലി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിന്റെ
പോസ്റ്റർ പ്രകാശനം ഷാഫി പറമ്പിൽ നിർവഹിക്കുന്നു
ദുബൈ: ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം സംഘടിപ്പിക്കുന്ന അഞ്ചാമത് അംജദ് അലി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ ഷാഫി പറമ്പിൽ നിർവഹിച്ചു.
ഞായറാഴ്ച ദുബൈയിലെ ഖിസൈസിൽ നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ മുനീർ തയ്യിൽ, ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മുഹമ്മദലി കൂട്ടിൽ, വൈസ് പ്രസിഡന്റ് സജാദ്, സെക്രട്ടറി ജമീൽ വെള്ളില എന്നിവർ പങ്കെടുത്തു.
അഞ്ചാമത് അംജദ് അലി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ഏപ്രിൽ 20ന് ദുബൈ അബു ഹൈലിലെ സ്പോർട്സ് ബേ അമാനയിൽ രാത്രി എട്ടു മുതൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

