ഫുട്ബാൾ ടൂർണമെന്റ് ലോഗോ പ്രകാശനം
text_fieldsപി.വി. ശിഹാബ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ലോഗോ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പ്രകാശനം ചെയ്യുന്നു
അജ്മാൻ: കെ.എം.സി.സി മങ്കട മണ്ഡലം നാലാമത് പി.വി. ശിഹാബ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ലോഗോ അജ്മാൻ ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ നടന്ന ദേശീയദിന ആഘോഷ പരിപാടിയിൽ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പ്രകാശനംചെയ്തു. അജ്മാൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് സൂപ്പി, മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് അബ്ദുറഹ്മാൻ അരീക്കോട്, മങ്കട മണ്ഡലം പ്രസിഡന്റ് മൻസൂർ, വേങ്ങര മണ്ഡലം പ്രസിഡന്റ് സൈനുൽ ആബിദ്, മങ്കട മണ്ഡലം വൈ. പ്രസിഡന്റുമാരായ നാസർ അങ്ങാടിപ്പുറം, മുസ്തഫ മൂർക്കനാട്, കമറുദ്ദീൻ, നൗഫൽ, സെക്രട്ടറിമാരായ സിദ്ദീഖ്, നിസാർ, റഷീദ്, അദ്നാൻ , ട്രഷറർ സുബൈർ മാമ്പാറ തുടങ്ങിയവർ പങ്കെടുത്തു.

