ഫുട്ബാൾ ടൂർണമെന്റ് ജഴ്സി പ്രകാശനം
text_fieldsഹാരിസ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിന്റെ ജഴ്സി പ്രകാശനം അഡ്വ. ഈസ അനീസ് നിർവ്വഹിക്കുന്നു
ഷാർജ: ഗോൾ കീപ്പേഴ്സ് -യു.എ.ഇയുടെ കീഴിൽ നടക്കുന്ന ഹാരിസ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിന്റെ ജഴ്സി പ്രകാശനം ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് സി.ഇ.ഒ അഡ്വ. ഈസ അനീസ് നിർവഹിച്ചു. നവംബർ 24 ഞായറാഴ്ച വൈകുന്നേരം നാലിന് ഷാർജ സ്കൈലൈൻ കോളജിലെ ഫ്രാൻഗൾഫ് സ്റ്റേഡിയത്തിലാണ് മത്സരം.
യു.എ.ഇയിലെ പ്രഗത്ഭരായ പതിനാറ് ടീമുകളാണ് ഗോൾ കീപ്പേർസ് കപ്പ് സീസൺ ത്രീ എന്ന പേരിൽ സംഘടിപ്പിക്കുന്ന നോക്കൗട്ട് ഫുട്ബാൾ ടൂർണമെന്റിൽ മാറ്റുരക്കുക. ടൂർണമെന്റിലൂടെ ലഭിക്കുന്ന വരുമാനം ഹാരിസിന്റെ കുടുംബത്തിന് കൈമാറുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. കേരള എക്സ്പാട് ഫുട്ബാൾ അസോസിയേഷൻ -കെഫയുടെ നേതൃത്വത്തിലായിരിക്കും ടൂർണമെന്റിന്റെ സംഘാടനം.

