Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുട്​ബാൾ ടൂര്‍ണമെന്‍റ്:​ ഇന്ത്യന്‍ സ്‌കൂള്‍ മുറൂര്‍ ജേതാക്കള്‍

text_fields
bookmark_border
tournament
cancel
camera_alt

സി.ബി.എസ്.സി. സഹോദയ ക്ലസ്റ്റര്‍ ഫുട്‌ബാള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ മുറൂര്‍ ടീം

അബൂദബി: സി.ബി.എസ്.സി സഹോദയ ക്ലസ്റ്റര്‍ ഫുട്‌ബാള്‍ ടൂര്‍ണമെന്‍റില്‍ അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ മുറൂര്‍ ജേതാക്കളായി. യു.എ.ഇയിലെ 53 ടീമുകള്‍ പങ്കെടുത്ത അണ്ടര്‍ 14 ഫുട്ബാള്‍ ടൂര്‍ണമെന്‍റിലാണ് അബൂദബി മോഡല്‍ സ്‌കൂളിനെ 3-1ന് തോല്‍പിച്ച് ഇന്ത്യയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സ്‌കൂള്‍ മുറൂര്‍ യോഗ്യരായത്.

ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ദുബൈ, അവറോണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഷാര്‍ജയും മൂന്നാം സ്ഥാനം പങ്കിട്ടു. ഫുജൈറ റോയല്‍ പ്രൈവറ്റ് സ്‌കൂളിലായിരുന്നു മത്സരം.

ഭോപാലില്‍ വരുന്ന ആഴ്ച നടക്കുന്ന സി.ബി.എസ്.സി സഹോദയ ദേശീയ ടൂര്‍ണമെന്‍റില്‍ യു.എ.ഇയെ പ്രതിനിധീകരിച്ച് അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ മുറൂര്‍ ടീം മത്സരിക്കും. ആകെ ടീമിലുള്ള 18 പേരില്‍ 12 പേരും വര്‍ഷങ്ങളായി അബൂദബി ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലനം നേടി വരുന്നവരാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Football Tournament- Indian School Muroor Winners
Next Story