ലീൻഗോൾഡ് ചന്ദ്രഗിരി ഫുട്ബാൾ ടൂർണമെന്റ് സമാപനം
text_fieldsലീൻഗോൾഡ് ചന്ദ്രഗിരി ക്ലബ് ഫുട്ബാൾ സീസൺ ഒമ്പത് ചാമ്പ്യൻമാരായ ഒൺലി ഫ്രഷ് ലയൺ എ.കെ 47 ടീം
ദുബൈ: ചന്ദ്രഗിരിക്ലബ് മേൽപറമ്പ് യു.എ.ഇ ഘടകം സംഘടിപ്പിച്ച ലിൻ ഗോൾഡ് ചന്ദ്രഗിരി സോക്കർ സീസൺ ഒമ്പത് ഫുട്ബാൾ ടൂർണമെന്റിൽ ഒൺലി ഫ്രഷ് ലയൺ മുട്ടം എ.കെ 47 ചാമ്പ്യൻമാരായി.
ദുബൈ ഖിസൈസ് സ്റ്റാർ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിലെ ഫൈനലിൽ ബിൻ മൂസ ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് എ.കെ 47 തോൽപിച്ചത്. യു.എ.ഇയിലെ ഫുട്ബാൾ ടീമുകളുടെ അസോസിയേഷനായ കെഫയിലെ 16 ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്.
ചാമ്പ്യൻമാർക്കുള്ള ട്രോഫി ബി.എ. ആസിഫും ബി.എ. ഹാശിമും ചേർന്ന് സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ജസീലിനെയും മികച്ച ഡിഫൻഡറായി അഷറഫിനെയും മികച്ച ഗോൾ കീപ്പറായി ഷുക്കൂറിനെയും തെരഞ്ഞടുത്തു. അബ്ദുല്ല ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, സലാം കന്യപ്പാടി, റാഫി പള്ളിപ്പുറം, ഇസ്മയിൽ നാലാംവാതുക്കൽ, റഫീഖ് മാങ്ങാട്, ഷബീർ കിഴൂർ, ഫറാസ് മേൽപറമ്പ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

