ഫുട്ബാൾ പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsഅജ്മാന്: കെ.എം.സി.സി അജ്മാൻ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തൃക്കരിപ്പൂർ സെവന്‍സ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ 25ന് അജ്മാൻ വിന്നേഴ്സ് സ്റ്റേഡിയത്തിൽ നടക്കും.
തൃക്കരിപ്പൂർ മണ്ഡലത്തിലെ 24 ടീമുകളിലായി മണ്ഡലത്തിലെ 240 കളിക്കാർ മത്സരത്തിനിറങ്ങും. ടൂർണമെൻറിന്റെ പോസ്റ്റർ പ്രകാശനം അജ്മാൻ തൃക്കരിപ്പൂർ മണ്ഡലം ഉപദേശക സമിതി അംഗവും അജ്മാൻ കോട്ടൻ വേൾഡ് ഡയറക്ടറുമായ അബ്ദുറഹ്മാൻ ഹാജി നിർവഹിച്ചു.
എം.എസ്.എഫ് തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി മുബഷിർ, ജോയന്റ് സെക്രട്ടറി ഉസ്മാൻ പോത്താംകണ്ടം, മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് മമ്മി കക്കടവത്ത്, വർക്കിങ് സെക്രട്ടറി അബ്ദുല്ല ബീരിച്ചേരി തുടങ്ങിയവർ പങ്കെടുത്തു.
കെ.എം.സി.സി അജ്മാൻ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി 51ാം യു.എ.ഇ ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനത്തിൽ കെ.എം.സി.സി ദേശീയ- സംസ്ഥാനതല നേതാക്കളും മറ്റ് സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

