സലാഹിന് സബീൽ കൊട്ടാരത്തിൽ വരവേൽപ്പൊരുക്കി ശൈഖ് മുഹമ്മദ്
text_fieldsദുബൈ: കാൽപന്തുകളിയിലെ ഇൗജിപ്ഷ്യൻ ഇതിഹാസം മുഹമ്മദ് സലാഹിന് വരവേൽപ്പൊരുക്ക ി ശൈഖ് മുഹമ്മദ്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ക്രിയേറ്റിവ് സ്പോർട്സ് അവാർഡ ് ഏറ്റുവാങ്ങാനെത്തിയ സലാഹിനെ സബീൽ പാലസിലാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ചേർന്ന് സ്വീകരിച്ചത്. ഒൗട്ട്സ്റ്റാൻറിങ് അറബ് അത്ലറ്റ് പുരസ്കാരമാണ് സലാഹിന് ലഭിച്ചത്. തൊട്ടുപിന്നാലെ സെനഗലിൽ ആഫ്രിക്കൻ ഫുട്ബാളർ ഒഫ് ദി ഇയർ പുരസ്കാരവും സലാഹ് ഏറ്റുവാങ്ങിയിരുന്നു.
ഏതു മേഖലയിലും ഒന്നാം സ്ഥാനത്ത് എത്തുവാൻ ഉൽകൃഷ്ടത പുലർത്തുക എന്ന ദർശനത്തിെൻറ വക്താവായ ശൈഖ് മുഹമ്മദിെൻറ നാമധേയത്തിലുള്ള പുരസ്കാരം ഏറെ വിലമതിക്കുന്നതാണെന്ന് സമ്മാനം ഏറ്റുവാങ്ങി സലാഹ് പറഞ്ഞു. അറബ് കായിക താരങ്ങളെ കൂടുതൽ മികച്ച കുതിപ്പു നടത്തുവാൻ അവാർഡ് പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മറ്റ് അവാർഡ് ജേതാക്കൾക്കും സബീൽ കൊട്ടാരത്തിൽ സ്വീകരണം ഒരുക്കിയിരുന്നു. ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
