ഡീഗോക്ക് അേന്ത്യാപചാരവുമായി ഫുട്ബാൾ പ്രേമികൾ
text_fieldsയു.എ.ഇയിലെ ഫുട്ബാൾ പ്രേമികൾ ഖിസൈസിലെ ടാർഗറ്റ് ഗ്രൗണ്ടിൽ ഡീഗോ മറഡോണക്ക് അേന്ത്യാപചാരമർപ്പിക്കുന്നു
ദുബൈ: ഫുട്ബാൾ കൊണ്ടു വിസ്മയം തീർത്ത് നൂറ്റാണ്ടിെൻറ ഇതിഹാസമായി മാറിയ ഡീഗോ മറഡോണക്ക് ദുൈബയിലെ ഫുട്ബാൾ പ്രേമികൾ ആദരമർപ്പിച്ചു.കാൽപ്പന്തുപോലെതന്നെ യു.എ.ഇയെയും നെഞ്ചോടുചേർത്ത വീരേതിഹാസത്തിന് ദുബൈ ഇ.സി.എച്ച് ഫുട്ബാൾ ക്ലബിെൻറ നേതൃത്വത്തിലാണ് ഒരു മിനിറ്റ് മൗനമാചരിച്ച് അേന്ത്യാപചാരമർപ്പിച്ചത്.
ഡീഗോയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത വ്യത്യസ്ത പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു ദുബൈയിലെ ഫുട്ബാൾ ആരാധകർ ഇതിഹാസത്തിന് അവസാന ആദരം നൽകിയത്. മറഡോണയുടെ സാന്നിധ്യം യു.എ.ഇലെ കായികരംഗത്ത് സൃഷ്ടിച്ച ഉണർവിനെ ക്ലബ് അനുസ്മരിച്ചു. ഖിസൈസിലെ ടാർഗറ്റ് ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വേൾഡ് പവർ ലിഫ്റ്റിങ് ചാമ്പ്യൻ മജ്സിയ ഭാനു, നെല്ലറ ഷംസുദ്ദീൻ, ഇ.സി.എച്ച് ക്ലബ് മാനേജർമാരായ മുസ്തഫ, അംജദ് അലി, ഷിറാസ് അഹമ്മദ് എന്നിവർ സംബന്ധിച്ചു.

