Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതുരുചികളുമായി...

പുതുരുചികളുമായി ഫുഡ്​ബൗൾ റസ്​റ്റാറൻറ്​ ഇന്ന്​ തുറക്കും

text_fields
bookmark_border
പുതുരുചികളുമായി ഫുഡ്​ബൗൾ റസ്​റ്റാറൻറ്​ ഇന്ന്​ തുറക്കും
cancel

ദുബൈ: കമ്പ്യൂട്ടർ വിതരണ രംഗത്തെ പ്രമുഖരായ അൽ ഇർഷാദ്​ ഗ്രൂപ്പി​െൻറ സംരംഭമായ ഫുഡ്​ബൗൾ റസ്​റ്റാറൻറ്​ വെള്ളിയാഴ്​ച തുറക്കും. ബർദുബൈ ബാങ്ക്​ സ്​ട്രീറ്റിൽ ഷറഫ്​ ഡി.ജി മെട്രോ സ്​റ്റേഷന്​ സമീപം ആരംഭിക്കുന്ന റസ്​റ്റാറൻറ്​ വൈകുന്നേരം നാലിന്​ മുനവ്വർ അലി ശിഹാബ്​ തങ്ങൾ ഉദ്​ഘാടനം ചെയ്യും. മദീന സൂപ്പർ മാർക്കറ്റ്​ ആൻഡ്​ ഹൈപ്പർമാർക്കറ്റ്​ എം.ഡി അബ്​ദുല്ല പൊയിൽ മുഖ്യാതിഥിയായിരിക്കും.

സാധാരണക്കാർക്ക്​ ഉ​ൾക്കൊള്ളാവുന്ന നിരക്കിൽ മികച്ച ഭക്ഷണം നൽകുകയാണ്​ ലക്ഷ്യമെന്ന്​ ചെയർമാൻ യൂനുസ്​ ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 120ഓളം പേർക്ക് ഒരേസമയം ഇരുന്ന്​ കഴിക്കാവുന്ന വിശാലമായ സൗകര്യം ഇവിടെയുണ്ടാകും. മീറ്റുങ്ങുകൾ നടത്താൻ പാർട്ടിഹാളും ഒരുക്കിയിട്ടുണ്ട്​. മെട്രോ സ്​റ്റേഷനിൽ നിന്ന്​ 100 മീറ്റർ മാത്രം നടന്നാൽ റെസ്​റ്റാറൻറിൽ എത്താമെന്നതും പാർക്കിങ്​ സൗകര്യവും ഇതി​െൻറ ആകർഷണങ്ങളാണ്​. നാടൻ രുചികളും അറബ്​ ഡിഷും ചൈനീസ്​, നോർത്ത്​ ഇന്ത്യൻ ഭക്ഷണങ്ങളും ഒരമിക്കുന്ന മൾട്ടി കുസിൻ ഫൈൻ ഡൈനിങ്​ സംവിധാനത്തിലാണ്​ റസ്​റ്റാറൻറ്​ ഒരുക്കിയിരിക്കുന്നത്​. പത്ത്​ ദിർഹമിന്​ ഇലയിൽ ഊണ്​​ നൽകും.

യു.എ.ഇയിലെ പരിചയസമ്പന്നരായ ഷെഫുകളെയാണ്​ നിയമിച്ചിരിക്കുന്നത്​. ഭാവിയിൽ ഫുട്​ബാളുമായി ബന്ധപ്പെടുത്തി ഭക്ഷണം തയാറാക്കാനും പദ്ധതിയുണ്ട്​. ഓൺലൈൻ ബുക്കിങ്​ സൗകര്യം വൈകാതെ ഏർപെടുത്തും. 24 മണിക്കൂറും തുറക്കാനാണ്​ പദ്ധതി. അടുത്തവർഷം അബൂദബിയിലും ദുബൈയിലും ഒ​ാരോ റസ്​റ്റാറൻറ്​ കൂടി തുടങ്ങാനുള്ള തയാറെടുപ്പ്​ നടക്കുന്നു. ഗുണനിലവാരത്തിൽ വിട്ടുവീഴ്​ചയില്ലാത്ത അൽ ഇർഷാദി​െൻറ നയം തന്നെയായിരിക്കും റസ്​റ്റാറൻറിലും തുടരുക. മായം കലരാത്ത ഭക്ഷണം നൽകുക എന്നതായിരിക്കും ലക്ഷ്യമെന്നും യൂനുസ്​ ഹസൻ പറഞ്ഞു.

ഡയറക്​ടർമാരായ പി.കെ.വി. അഷ്​റഫ്​, അലി കരയത്ത്​, ജനറൽ മാനേജർ രാജഗോപാലൻ, മാനേജർ നൗഷാദ്​, കുഞ്ഞബ്​ദുല്ല മുസ്​ലിയാർ, കരയത്ത്​ അസീസ്​ ഹാജി എന്നിവർ വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiRestaurantFoodbowl
News Summary - foodbowl restaurant opening in dubai
Next Story