ഭക്ഷ്യബാങ്കിെൻറ ഫ്രിഡ്ജുകളും തയ്യാർ, വിശപ്പകറ്റാൻ സമഗ്ര പദ്ധതികൾ
text_fieldsദുബൈ: ഇല്ലാത്തവരുടെ വിശപ്പകറ്റാനും ഭക്ഷണം പാഴാവുന്നതു തടയാനും ലക്ഷ്യമിട്ട് ദാനവർഷ പ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇ വൈസ്പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച യു.എ.ഇ ഫുഡ്ബാങ്കിെൻറ റമദാൻ ഫ്രിഡ്ജുകൾ പള്ളികളിലേക്ക് എത്തിത്തുടങ്ങി. ഏറ്റവും കുറഞ്ഞത് 80 ഫ്രിഡ്ജുകളെങ്കിലും ദുബൈയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കും. വെള്ളം, മോര്, പഴച്ചാറുകൾ എന്നിവക്കു പുറമെ വീടുകളിൽ പാചകം ചെയ്തതും ഭക്ഷണ ശാലകളിൽ തയ്യാറാക്കിയതുമായ ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഭക്ഷണം ആവശ്യമുള്ളവർക്ക് ഇവിടെ എത്തി തനിക്കും കുടുംബത്തിനും ആവശ്യമായത് എടുക്കാം. ആവശ്യത്തിലേറെ എടുത്ത് ഭക്ഷണം പാഴാവുന്ന അവസ്ഥയുണ്ടാവരുതെന്നു മാത്രം. ഇവിടെ സാമൂഹിക വികസന അതോറിറ്റി (സി.ഡി.എ)യുടെ പരിശീലനം ലഭിച്ച സന്നദ്ധസേവകർ ഫ്രിഡ്ജുകളുടെ മേൽനോട്ടത്തിൽ ഇവയുടെ ശേഖരണവും വിതരണവും നടത്തും. ഭക്ഷണം കേടുകൂടാതെ സുരക്ഷിതമായി വിതരണം ചെയ്യുന്നതിന് ആവശ്യമായ പരിശീലനമാണ് അവർക്ക് നൽകുക. ഇതാദ്യമായാണ് വീടുകളിൽ പാകം ചെയ്ത ഭക്ഷണം ഭക്ഷ്യബാങ്കിലേക്ക് സ്വീകരിക്കുന്നത്. ഭക്ഷണത്തിെൻറ ഗുണത്തിന് കേടുവരാത്ത രീതിയിൽ ഉ ചിതമായ ഉൗഷ്മാവിൽ സൂക്ഷിച്ച ഭക്ഷണം മാത്രമേ സ്വീകരിക്കൂ എന്ന് ഫുഡ്ബാങ്ക് അധികൃതർ നിഷ്കർഷിക്കുന്നുണ്ട്. പള്ളികളിൽ ചുമതല ഏൽപ്പിക്കപ്പെട്ട വളണ്ടിയർമാർ ഇതു സംബന്ധിച്ച നിർദേശങ്ങളും ചട്ടങ്ങളും വിശദീകരിച്ച് നൽകും.
വിദ്യാർഥികളുൾപ്പെടെ നിരവധി പേർ സന്നദ്ധ സേവനത്തിന് താൽപര്യം അറിയിച്ച് മുന്നോട്ടു വന്നതായി ആരോഗ്യ വിഭാഗം ഉപ ഡയറക്ടർ ഖാലിദ് മുഹമ്മദ് ശരീഫ് അൽ അവാധി വ്യക്തമാക്കി. നഗരസഭയുടെയും ഭക്ഷ്യബാങ്കിെൻറയും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും ഒാരോ കേന്ദ്രത്തിലും പരിശോധന നടത്തും. ചില ഉദ്യോഗസ്ഥർ സന്നദ്ധ സേവനത്തിനുമെത്തും. അടുത്ത ഘട്ടത്തിൽ നഗരസഭയുടെ പാർക്കുകളിലേക്കും ഫ്രിഡ്ജുകൾ വ്യാപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
