തോട്ടം മുതൽ പാത്രം വരെ ഭക്ഷണം നല്ലതാണോ എന്നറിയാൻ ‘ഫുഡ് വാച്ച് ആപ്പ്
text_fieldsദുബൈ: ഹോട്ടലുകളിലെയും മറ്റും ഭക്ഷണം എത്ര നല്ലതാണ്. എന്തൊക്കെയാണ് അതിൽ ചേർക്കുന്നത്. തീൻമേശയിൽ കിട്ടുന്നതിന് മുമ്പ് ഇതൊക്കെയറിയാൻ നഗരസഭയുടെ പുതിയ ആപ്പ് ഉപയോഗിച്ചാൽ മതി. 11 ാമത് അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ സമ്മേളനത്തിലാണ് ദുബൈനഗരസഭ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത ‘ഫുഡ് വാച്ച് ആപ്പ്’ പുറത്തിറക്കിയത്.
പ്രമേഹം, ഹൈപ്പർ ടെൻഷൻ, ഭക്ഷണങ്ങളോട് അലർജി എന്നിവയൊക്കെയുള്ളവർക്ക് ഏറെ പ്രയോജനകരമാണ് ഇൗ ആപ്പ്. കൃഷിയിടത്ത് നിന്ന് തീൻമേശയിൽ എത്തുന്നത് വരെ ഭക്ഷ്യവസ്തുക്കളെ എന്ത് ചെയ്യുന്നു എന്ന് കണ്ടുപിടിക്കാനും ആപ്പ് ഉപകരിക്കും. എക്സ്േപാ 2020 ആകുേമ്പാഴേക്കും 20000 ഭക്ഷണശാലകളെ ഉന്നതനിലവാരത്തിൽ എത്തിക്കുന്നതിെൻറ ഭാഗമായാണിത്.
ഭക്ഷണശാലകളെയും അവിടെ വിളമ്പുന്ന ഭക്ഷണത്തെയും കുറിച്ച് പൂർണ വിവരങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ പൊതുജനങ്ങൾക്ക് മുന്നിലെത്തും. ഇഷ്ടമുള്ള ഭക്ഷണം എവിടെ കിട്ടുമെന്ന് കണ്ടെത്താൻ മുതൽ അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ഭക്ഷണത്തിൽ ചേർത്തിട്ടുണ്ടോയെന്ന് മനസിലാക്കാനും ആപ്പ് സഹായിക്കും. നൂറിലേറെ ഫീൽഡ് ഇൻസ്പെക്ടർമാർ റെസ്റ്റോറൻറുകളിൽ പരിശോധന നടത്തി മെനുവിലെ വിവരങ്ങൾ സ്മാർട് സിസ്റ്റത്തിൽ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ നിലവാരം അറിയാനും ഇതിൽ സൗകര്യമുണ്ടാവും. മുൻസിപ്പാലിറ്റിയും െറസ്റ്റോറൻറുകളുമായുള്ള ഇടപാടുകൾ കടലാസ്രഹിതമായി നടത്താനും ആപ്പ് ഉപയോഗിക്കാം. ഭക്ഷ്യവിഷബാധയുണ്ടായാൽ അതിെൻറ കാരണവും മറ്റും ഞൊടിയിടയിൽ മനസിലാക്കാനും സാധിക്കും. സ്മാർട് സിസ്റ്റത്തിൽ ഉൾപ്പെടുന്നതോടെ മികച്ച ഭക്ഷണമാണ് നൽകുന്നതെന്ന മുൻസിപ്പാലിറ്റിയുടെ ഉറപ്പ് െമനുവിൽ പ്രദർശിപ്പിക്കാനും റെസ്റ്റോറൻറുകൾക്ക് അവകാശം ലഭിക്കും.
21 വരെ നീളുന്ന സമ്മേളനത്തിൽ ഭക്ഷ്യ ഉൽപന്ന^സംസ്കരണ വിതരണ സമയങ്ങളിെല മുഴുവൻ സുരക്ഷാ വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. 55 രാജ്യങ്ങളിൽ നിന്ന് 2500 ലേറെ പ്രതിനിധികളാണ് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന സമ്മേളനത്തിൽ പെങ്കടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
