Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭക്ഷ്യ ട്രക്ക് ലൈസൻസ് നടപടികൾ പരിഷ്കരിക്കുന്നു
text_fieldsbookmark_border
അബൂദബി: താജിർ അബൂദബി ലൈസൻസിന് കീഴിലുള്ള ഭക്ഷ്യ ട്രക്ക് ലൈസൻസ് സംവിധാനം പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ അബൂദബി സാമ്പത്തിക വികസന വകുപ്പ് പഠനം നടത്തുന്നു. മൊബൈൽ വാഹനങ്ങളിലെ ഭക്ഷണ വിൽപന വ്യവസ്ഥാപിതമാക്കി ഇത്തരം പ്രവൃത്തികൾ പുനക്രമീകരിക്കാനും സേവന മേഖല വികസിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് പഠനം. കഴിഞ്ഞ വർഷം 436 മൊബൈൽ വാനുകൾക്ക് പെർമിറ്റ് അനുവദിച്ചതായും 927 എണ്ണത്തിന് താജിർ അബൂദബി ലൈസൻസ് അനുവദിച്ചതായും സാമ്പത്തിക വികസന വകുപ്പിെൻറ ബിസിനസ് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് മുനീഫ് ആൽ മൻസൂറി പറഞ്ഞു.
Next Story
