Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2026 8:48 AM IST Updated On
date_range 27 March 2026 8:48 AM ISTഫുഡ് ട്രക്കുകള്‍ക്ക് നിയന്ത്രണം
text_fieldsbookmark_border
അബൂദബി: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഫുഡ് ട്രക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവുമായി അബൂദബി മുനിസിപ്പാലിറ്റി. സുരക്ഷിതമായ പ്രദേശത്തായിരിക്കണം ഫുഡ് ട്രക്ക് നിര്‍ത്തിയിടേണ്ടതെന്നു വ്യക്തമാക്കിയ മുനിസിപ്പാലിറ്റി അധികൃതര്‍ കനത്ത മഴയോ കാറ്റോ ഉള്ള സമയത്ത് ഫുഡ് ട്രക്കുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും നിര്‍ദേശിച്ചു.
ഇലക്ട്രിക്കല്‍ കണക്ഷനുകള്‍ പരിശോധിക്കുകയും വെള്ളത്തില്‍ നിന്ന് ഇവ മാറ്റി നിര്‍ത്തുകയും വേണം. ഭക്ഷണം ശരിയായ വിധം അടച്ചുസൂക്ഷിക്കണം. വെള്ളക്കെട്ടോ മലവെള്ളപ്പാച്ചിലോ ഉണ്ടാവാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഒഴിവാക്കണം. ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

