ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച ഭക്ഷണശാല അടച്ചുപൂട്ടി
text_fieldsഭക്ഷ്യസുരക്ഷ നിയമം ലംഘിച്ചതിനെ തുടർന്ന് പൂട്ടിയ അല് റീം ഐലന്ഡിലെ കഫ്തീരിയ
അബൂദബി: ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ച അല് റീം ഐലന്ഡിലെ ഹിറ്റ് ബര്ഗര് കഫ്തീരിയ അടച്ചുപൂട്ടിയതായി അബൂദബി കാര്ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി (അഡാഫ്സ) അറിയിച്ചു. നിയമലംഘനം പരിഹരിക്കുന്നതുവരെ സ്ഥാപനം തുറക്കാന് അനുവദിക്കില്ല. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സ്ഥാപനം തുടര്ച്ചയായ നിയമലംഘനങ്ങള് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അബൂദബിയിലെ ഭക്ഷ്യസുരക്ഷ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശോധനകളെന്നും നിയമലംഘനങ്ങള് നടത്തിയതിന് നടപടി സ്വീകരിക്കപ്പെട്ട സ്ഥാപനങ്ങള് അടച്ചുപൂട്ടുകയും അവയുടെ പേരുവിവരങ്ങള് പുറത്തുവിടുന്നതെന്നും അഡാഫ്സ അറിയിച്ചു.
സ്ഥാപനങ്ങളിലെ നിയമലംഘനങ്ങള് ശ്രദ്ധയില്പ്പെടുകയോ സംശയകരമായ ഭക്ഷ്യവസ്തുക്കള് കാണുകയോ ചെയ്താല് വിവരം അബൂദബി സര്ക്കാറിന്റെ ടോള് ഫ്രീ നമ്പറായ 800555ല് വിളിച്ചറിയിക്കണമെന്നും അഡാഫ്സ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

