Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭക്ഷ്യസുരക്ഷാ പാഠങ്ങൾ ...

ഭക്ഷ്യസുരക്ഷാ പാഠങ്ങൾ പകർന്ന്​ ബോധവൽകരണം

text_fields
bookmark_border
ഭക്ഷ്യസുരക്ഷാ പാഠങ്ങൾ  പകർന്ന്​ ബോധവൽകരണം
cancel

ദു​ബൈ: 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പി​ന്തു​ണ​യോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന 'കു​ക്ക്​, കേ​റ്റ​ർ, ക​ൺ​സ്യൂം സേ​ഫ്​​ലി' കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ്​ സം​ഘ​ടി​പ്പി​ച്ചു.

തി​ര​ഞ്ഞെ​ടു​ത്ത റ​സ്​​റ്റാ​റ​ൻ​റ്​ ജീ​വ​ന​ക്കാ​രെ പ​​ങ്കെ​ടു​പ്പി​ച്ചാ​ണ്​ ഭ​ക്ഷ്യ​സു​ര​ക്ഷ​ക്ക്​ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന ക്ലാ​സ്​ ഒ​രു​ക്കി​യ​ത്. ദു​ബൈ വി​ന്നീ​സ്​ റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 50ഓ​ളം റ​സ്​​റ്റാ​റ​ൻ​റ്​ പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു.

ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ൾ​ക്ക്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി സീ​നി​യ​ർ ഫു​ഡ്​ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ ഓ​ഫി​സ​ർ റ​ഹീ​ഫ്​ ഹ​നീ​ഫ, സീ​നി​യ​ർ ഫു​ഡ്​ ട്രേ​ഡ്​ ഹൈ​ജീ​ൻ ഓ​ഫി​സ​ർ ഷാ​ഫി അ​ഷ്​​റ​ഫ്, സീ​നി​യ​ർ ഫു​ഡ്​ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ഓ​ഫി​സ​ർ ത​ച്ച്​​റ​പ​റ​മ്പ​ത്ത്​ റ​ഹീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ടി​സ്​​ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷ ​സം​ബ​ന്ധി​ച്ച പാ​ഠ​ങ്ങ​ളാ​ണ്​ ക്ലാ​സി​ൽ പ്രാ​ധാ​ന​മാ​യും ന​ൽ​കി​യ​ത്. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ തു​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​ങ്ങ​ൾ, ഭ​ക്ഷ്യ​സു​ര​ക്ഷ പാ​ലി​ക്കേ​ണ്ട​തി​െൻറ അ​നി​വാ​ര്യ​ത ത​ു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ക്ലാ​സി​ന്​ ശേ​ഷം പ​​ങ്കെ​ടു​ത്ത​വ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​ന​ൽ​കി. ഫു​ഡ്​​വാ​ച്ച്​ വി​ഡി​യോ ആ​പ്​ ഉ​പ​യോ​ഗി​ക്കാ​നും ഭ​ക്ഷ്യ​സു​ര​ക്ഷാ​പാ​ഠ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നും പ​രി​ശീ​ല​ക​ർ നി​ർ​ദേ​ശി​ച്ചു.

ഭ​ക്ഷ്യ​സു​ര​ക്ഷ യോ​ജി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്​ എ​ന്ന​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന, 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പി​ന്തു​ണ​യോ​ടെ ആ​രം​ഭി​ച്ച കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യാ​യി​രു​ന്നു​ ബോ​ധ​വ​ത്​​ക​ര​ണം.

വി​വി​ധ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലൂ​ടെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കാ​മ്പ​യി​നി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ ക്ലാ​സ്​ ഒ​രു​ക്കി​യ​ത്. മ​ല​യാ​ള​ത്തി​ന്​ പു​റ​മെ, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, ഉ​ർ​ദു ഭാ​ഷ​ക​ളി​​ല​ു​ള്ള​വ​രെ​യും ല​ക്ഷ്യ​മി​ട്ട്​ ന​ട​ത്തു​ന്ന കാ​മ്പ​യി​നി​​ൽ ഇ​തി​ന​കം വെ​ബ്​​സൈ​റ്റി​ലും 'ഗ​ൾ​ഫ്​ മാ​ധ്യ​മം' പ​ത്ര​ത്തി​ലു​മാ​യി ബോ​ധ​വ​ത്​​ക​ര​ണ ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.




ഭ​ക്ഷ്യ​സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ,
കു​ക്ക്​്​, കേ​റ്റ​ർ, ക​ൺ​സ്യൂം സേ​ഫ്​​ലി' കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഭ​ക്ഷ്യ​സു​ര​ക്ഷാ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ്​ സീ​നി​യ​ർ ഫു​ഡ്​ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ഓ​ഫി​സ​ർ ത​ച്ച്​​റ​പ​റ​മ്പ​ത്ത്​ റ​ഹീം, സീ​നി​യ​ർ ഫു​ഡ്​ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ ഓ​ഫി​സ​ർ റ​ഹീ​ഫ്​ ഹ​നീ​ഫ, സീ​നി​യ​ർ ഫു​ഡ്​ ട്രേ​ഡ്​ ഹൈ​ജീ​ൻ ഓ​ഫി​സ​ർ ഷാ​ഫി അ​ഷ്​​റ​ഫ് എ​ന്നി​വ​ർ 'നേതൃത്വം നൽകുന്നു

കാ​മ്പ​യി​ൻ നൂ​ട്രി​ഡോ​ർ അ​ബീ​വി​യ, ഹോ​ട്​​പാ​ക്ക്, ജ​ലീ​ൽ കാ​ഷ്​ ആ​ൻ​ഡ്​ കാ​രി, കെ​മ​ക്​​സ്​ ഹൈ​ജീ​ൻ ക​ൺ​സ​പ്​​റ്റ്​​സ്, ഈ​സ്​​റ്റേ​ൺ എ​ന്നീ ഭ​േ​ക്ഷ്യാ​ൽ​പാ​ദ​ക- വി​ത​ര​ണ -ശു​ചീ​ക​ര​ണ​രം​ഗ​ത്തെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food security
News Summary - Food security awareness
Next Story