Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2026 7:50 AM IST Updated On
date_range 8 March 2026 7:50 AM ISTഭക്ഷ്യ സുരക്ഷ ലംഘനം; മുസഫയിൽ റസ്റ്റാറന്‍റ് പൂട്ടി
text_fieldsbookmark_border
അബൂദബി: ഗുരുതരമായ ഭക്ഷ്യ സുരക്ഷാ നിയമലംഘനങ്ങള്‍ നടത്തിയ മുസഫ വ്യവസായ മേഖലയിലെ ഇന്‍ഡക്‌സ് റസ്റ്ററന്‍റ് അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടച്ചുപൂട്ടി. തുടര്‍ നിയമലംഘനങ്ങള്‍ നടത്തിയതിനാലാണ് സ്ഥാപനം പൂട്ടാന്‍ നിര്‍ദേശം നല്‍കിയതെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
നിയമലംഘനങ്ങള്‍ പൂര്‍ണമായും പരിഹരിക്കുന്നതുവരെ സ്ഥാപനത്തിന് തുടര്‍ പ്രവര്‍ത്തനം അനുവദിക്കുകയില്ല. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും നിയമലംഘനങ്ങളും 80055 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

