ഭക്ഷ്യസുരക്ഷാ ലംഘനം: അബൂദബിയില്‍ ബുച്ചറി അടപ്പിച്ചു
text_fieldsഅബൂദബി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് അബൂദബിയിലെ ‘അഹ്ൽ അല്‍റായ ബുച്ചറി’ അധികൃതര്‍ താല്‍ക്കാലികമായി അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി അബൂദബി അഗ്രികള്‍ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ) നടപടി സ്വീകരിച്ചത്.
പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സ്ഥാപനത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത്. പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിച്ച്, ആവശ്യമായ എല്ലാ വ്യവസ്ഥകളും പാലിച്ച് അതോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിച്ചാല്‍ മാത്രമേ സ്ഥാപനത്തിന് ഇനി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ.
അബൂദബിയിലുടനീളം ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കഫേകള്‍, റെസ്റ്റോറന്‍റുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനയും നിരീക്ഷണവും തുടരുന്നുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ലംഘനങ്ങളോ സംശയങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 800555ല്‍ വിളിച്ച് വിവരം അറിയിക്കണമെന്ന് അധികൃതര്‍ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

