ഭക്ഷ്യ സുരക്ഷ: ഡെലിവറി ബോയ്സിനും ചിലതെല്ലാം ചെയ്യാനുണ്ട്
text_fieldsഭക്ഷ്യ സുരക്ഷ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണ്. ഒരുമിച്ച് ശ്രമിച്ചാൽ മാത്രമെ സുരക്ഷിത ഭക്ഷ്യസംസ്കാരം ഉണ്ടാക്കിയെടുക്കാൻ കഴിയൂ. ഭക്ഷണം കൃത്യസമയത്ത് ഉപഭോക്താക്കളിലെത്തിക്കുന്ന ഡെലിവറി ബോയ്സിനും അവരെ ചുമതലപ്പെടുത്തുന്ന വിതരണ സ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. സുരക്ഷിതമായി രുചികരമായ ഭക്ഷണം വീടുകളിൽ എത്തിക്കാൻ ദുബൈ മുനിസിപ്പാലിറ്റി നൽകുന്ന പ്രധാന നിർദേശങ്ങൾ ഇവയൊക്കെയാണ്:
എല്ലാ ഫുഡ് ഡെലിവറി സ്ഥാപനങ്ങളും ദുബൈ മുനിസിപ്പാലിറ്റിയുടെ ഫുഡ് സേഫ്റ്റി ഡിപാർട്ട്മെൻറിൽ നിന്ന് വാർഷിക പെർമിറ്റ് എടുത്തിരിക്കണം.
നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ പെർമിറ്റ് റദ്ദാക്കും.
ഫുഡ് സേഫ്റ്റി ഡിപാർട്ട്മെൻറിെൻറ അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് മാത്രമെ ഭക്ഷണം ഡെലിവറി ചെയ്യാവൂ.
ഫുഡ്വാച്ച് (Food Watch) പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഭക്ഷണം കൃത്യമായ ചൂട് നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.
ചൂടുള്ള ഭക്ഷണവും തണുപ്പുള്ള ഭക്ഷണവും ഒരുമിച്ച് ഡെലിവർ ചെയ്യുേമ്പാൾ രണ്ടും വെവ്വേറെ സൂക്ഷിക്കണം. ഇവ താപനില കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഭക്ഷണ വിതരണ സമയത്ത് പ്രാണികൾ, പൊടി, പുക, സൂര്യപ്രകാശം, മഴ തുടങ്ങിയവ വഴി ഭക്ഷണം മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണം
ബോക്സിൽ കൈകൾകൊണ്ട് സ്പർശിച്ച ഭാഗം വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യണം
ഭക്ഷണത്തിെൻറ ഗുണനിലവാരവും ചൂടും നിലനിർത്താൻ കഴിയുന്ന ബോക്സുകൾ ഉപയോഗിക്കണം
ബോക്സിെൻറ ഉൾഭാഗം വിഷരഹിത വസ്തുക്കൾകൊണ്ട് കോട്ട് ചെയ്തിരിക്കണം
എയർടൈറ്റായ കണ്ടെയ്നറുകൾ ഉപയോഗിക്കണം
ഭക്ഷണശാലയിൽ നിന്ന് അര മണിക്കൂറിനുള്ളിൽ ഭക്ഷണം ഉപഭോക്താവിന് എത്തിക്കണം.
ഭക്ഷണപാനീയങ്ങൾ ബോക്സിനുള്ളിൽ ശ്രദ്ധാപൂർവം വെക്കണം. ചോരാതിരിക്കാൻ ശ്രദ്ധിക്കണം
പാക്കിങ്ങിനോ ഭക്ഷണത്തിനോ കേട് പാട് സംഭവിച്ചാൽ ഉപഭോക്താവിന് നൽകരുത്.
ഭക്ഷണ വിതരണ സ്ഥാപനവുമായി കരാറിൽ ഏർപെടുേമ്പാൾ ഇവർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഹോട്ടൽ ഉടമകൾ ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

