Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭ​ക്ഷ്യ​സു​ര​ക്ഷ​യി​ൽ...

ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ൽ വീ​ഴ്ച; ഗ്രോ​സ​റി അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ൽ വീ​ഴ്ച; ഗ്രോ​സ​റി അ​ട​ച്ചു​പൂ​ട്ടി
cancel

അ​ബൂ​ദ​ബി: ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡം ലം​ഘി​ച്ച പ​ല​ച​ര​ക്കു​ക​ട അ​ബൂ​ദ​ബി കാ​ര്‍ഷി​ക ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി അ​ട​ച്ചു​പൂ​ട്ടി. നി​ര​ന്ത​ര നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ഗ്രീ​ന്‍ ഹൗ​സ് ബ​ഖാ​ല​യാ​ണ് അ​ധി​കൃ​ത​ര്‍ പൂ​ട്ടി​ച്ച​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ ഗ്രീ​ന്‍ ഹൗ​സ് ബ​ഖാ​ല തു​ട​ര്‍ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്ന്​ അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ലേ​ബ​ലു​ക​ള്‍ ഇ​ല്ലാ​ത്ത ഭ​ക്ഷ്യ ഉ​ല്‍പ​ന്ന​ങ്ങ​ളും ക​ട​യി​ല്‍ വി​ല്‍പ​ന​ക്കു സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. സ്ഥാ​പ​ന​ത്തി​നു പു​റ​ത്ത് ഭ​ക്ഷ്യ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ച​തും ക​ണ്ടെ​ത്തി. ഇ​തും സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന് കാ​ര​ണ​മാ​യി. നി​ര​വ​ധി ത​വ​ണ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ഴും അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ ഇ​വ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ തി​രു​ത്തി അ​ധി​കൃ​ത​രു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തു​വ​രെ സ്ഥാ​പ​ന​ത്തി​നെ​തി​രാ​യ അ​ട​ച്ചു​പൂ​ട്ട​ല്‍ ന​ട​പ​ടി നി​ല​നി​ല്‍ക്കു​മെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ 800555 ന​മ്പ​റി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food safetyu.a.e
News Summary - food safety; grocery store closed
Next Story