Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകാശത്ത് പാറിപ്പറന്ന് ഭക്ഷ്യ സുരക്ഷ ബോധവത്കരണം

text_fields
bookmark_border
സീനിയർ ഫുഡ് സേഫ്ടി സ്പെഷലിസ്റ്റായ ബോബി കൃഷ്ണയുടെ നേതൃത്വത്തിൽ സ്കൈ ഡൈവ് നടത്തിയാണ് വ്യത്യസ്ത പരിപാടിയൊരുക്കിയത്
ആകാശത്ത് പാറിപ്പറന്ന് ഭക്ഷ്യ സുരക്ഷ ബോധവത്കരണം
cancel
camera_alt

ഭ​ക്ഷ്യ​സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ബി കൃ​ഷ്ണ സ്​​കൈ ഡൈ​വ്​ ന​ട​ത്തു​ന്നു

Listen to this Article

ദുബൈ: ഭക്ഷ്യസുരക്ഷ അവബോധം പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യമിട്ട് വ്യത്യസ്ത കാമ്പയിനുമായി ദുബൈ മുനിസിപ്പാലിറ്റി. സീനിയർ ഫുഡ് സേഫ്ടി സ്പെഷലിസ്റ്റായ ബോബി കൃഷ്ണയുടെ നേതൃത്വത്തിൽ സ്കൈ ഡൈവ് നടത്തിയാണ് വ്യത്യസ്ത പരിപാടിയൊരുക്കിയത്. ഭക്ഷ്യസുരക്ഷ വാരാചരണത്തിന്‍റെ ഭാഗമായിരുന്നു സ്കൈ ഡൈവ്. 'ഐ ലവ് ഫുഡ് സേഫ്ടി' എന്ന ടീഷർട്ട് ധരിച്ചായിരുന്നു മലയാളിയായ ബോബി കൃഷ്ണയുടെ വ്യത്യസ്ത ബോധവതക്രണം.

ആരോഗ്യ വിഷയങ്ങൾക്ക് മുൻഗണന നൽകാനും ഭക്ഷ്യസുരക്ഷ മുൻനിർത്തി നിക്ഷേപം വർധിപ്പിക്കാനുമുള്ള സമയമാണിതെന്ന് ബോബി കൃഷ്ണ പറഞ്ഞു. ചെറുവിമാനത്തിൽ പറന്നുയർന്നശേഷം സ്കൈഡൈവ് നടത്തുന്ന വിഡിയോയും ബോബി പങ്കുവെച്ചിട്ടുണ്ട്.

ഷ​വ​ർ​മ വി​ല്ല​നാ​ണോ?

ഷ​വ​ർ​മ ക​ഴി​ച്ച കു​ട്ടി​ക​ൾ മ​രി​ച്ച​ത്​ കേ​ര​ള​ത്തി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ സീ​നി​യ​ർ ഫു​ഡ്​ സേ​ഫ്​​ടി സ്​​പെ​ഷ​ലി​സ്റ്റ് ബോ​ബി കൃ​ഷ്ണ ഷ​വ​ർ​മ​യു​ടെ അ​പ​ക​ട​സാ​ധ്യ​ത​യെ​ക്കു​റി​ച്ച്​ പ​റ​യു​ന്ന​തി​ങ്ങ​നെ:

'ഷ​വ​ർ​​മ​യോ​ടൊ​പ്പം ഉ​പ​യോ​ഗി​ക്കു​ന്ന ഗാ​ർ​ലി​ക്​ പേ​സ്റ്റാ​ണ്​ യ​ഥാ​ർ​ഥ വി​ല്ല​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ ഹോ​ട്ട​ലു​കാ​ർ​ക്ക്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ക​ർ​ശ​ന നി​​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഗാ​ർ​ലി​ക്​ പേ​സ്റ്റി​നൊ​പ്പം പ​ച്ച​മു​ട്ട ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്​ പ്ര​ശ്ന​ത്തി​ന്​ കാ​ര​ണം. ഇ​വി​ട​ത്തെ നി​യ​മ​മ​നു​സ​രി​ച്ച്​ ഗാ​ർ​ലി​ക്​ പേ​സ്റ്റി​നൊ​പ്പം പ​ച്ച​മു​ട്ട ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. പ​ച്ച​മു​ട്ട​യി​ൽ സാ​ൽ​മൊ​ണെ​ല്ല എ​ന്ന ബാ​ക്ടീ​രി​യ​യു​ണ്ട്. കു​റേ മു​ട്ട പൊ​ട്ടി​ച്ച്​ മി​ക്സ്​ ചെ​യ്യു​മ്പോ​ൾ ബാ​ക്ടീ​രി​യ പെ​ട്ടെ​ന്ന്​ വ​ള​രും. ചി​ല​ർ മു​ട്ട ആ​വ​ശ്യ​ത്തി​ന്​ ചൂ​ടാ​ക്കാ​തെ​യാ​യി​രി​ക്കും കു​ക്ക്​ ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ, മു​ട്ട​യും ഗാ​ർ​ലി​ക്​ പേ​സ്റ്റും മി​ക്സ്​ ചെ​യ്യു​ന്ന​ത്​ നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്ക​ണം.

ഭ​ക്ഷ്യ​സു​ര​ക്ഷ​ക്ക് ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ

  • സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മാ​ത്രം ഭ​ക്ഷ​ണം വാ​ങ്ങു​ക. ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​ന​മാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം
  • ഭ​ക്ഷ​ണം വാ​ങ്ങി​യ​ശേ​ഷം വീ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മ്പോ​ൾ സൂ​ക്ഷി​ക്ക​ണം. എ​ത്ര​യും​വേ​ഗം വീ​ട്ടി​ലെ​ത്തി​ക്ക​ണം. ചൂ​ടു​ള്ള സ​മ​യ​ത്ത്​ പാ​ൽ, സാ​ൻ​ഡ്​​വി​ച് പോ​ലു​ള്ള​വ വൈ​കു​ന്ന​ത്​ അ​പ​ക​ട​ക​ര​മാ​ണ്.
  • ത​ണു​ത്ത ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കാ​ൻ വൈ​കു​ക​യാ​ണെ​ങ്കി​ൽ ഫ്രി​ഡ്ജി​ലേ​ക്ക്​ മാ​റ്റ​ണം. ഉ​പ​യോ​ഗ​ത്തി​ന്​ തൊ​ട്ടു​മു​മ്പ്​ മാ​ത്ര​മെ ​പു​റ​ത്തെ​ടു​ക്കാ​വൂ
  • മ​ത്സ്യം, മാം​സം പോ​ലു​ള്ള​വ 75 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലോ അ​തി​ന്​ മു​ക​ളി​ലോ ചൂ​ടാ​ക്ക​ണം. മു​ട്ട​യും ശ​രി​യാ​യ വി​ധം പാ​ച​കം​ചെ​യ്തെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം
  • ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ൽ​ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴു​ക​ണം. സു​ര​ക്ഷി​ത​വും ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​നാ​യി നി​ർ​മി​ച്ച​തു​മാ​യ സാ​നി​റ്റൈ​സ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാം.
  • മാം​സ ഭ​ക്ഷ​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ ചു​റ്റു​പാ​ടും സു​ര​ക്ഷി​ത​മാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം.
  • മേ​ശ​യു​ടെ പ്ര​ത​ല​ങ്ങ​ൾ, ബോ​ർ​ഡു​ക​ൾ, ക​ത്തി​ക​ൾ, സ്പോ​ഞ്ചു​ക​ൾ എ​ന്നി​വ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ട​മാ​യി മാ​റു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക. ഓ​രോ വ​സ്തു​ക്ക​ൾ​ക്കും വെ​വ്വേ​റെ ചോ​പ്പി​ങ്​ ബോ​ർ​ഡു​ക​ളും ക​ത്തി​ക​ളും ഉ​പ​യോ​ഗി​ക്കു​ക.
  • ഹോ​ട്ട​ലു​ക​ളി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ റ​സ്റ്റാ​റ​ന്‍റി​ന്‍റെ നി​ല​വാ​രം പ​രി​ശോ​ധി​ക്കാം. ഇ​തി​നാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ആ​പ്പ്​ ഉ​പ​യോ​ഗി​ക്കാം. ഇ​തി​ൽ ഹോ​ട്ട​ലു​ക​ളു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ ഗ്രേ​ഡ്​ ന​ൽ​കി​യി​ട്ടു​ണ്ട്.
  • ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത ഈ​ച്ച ല​ഭി​ക്കു​ന്ന​താ​യി ചി​ല ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി പ​റ​യാ​റു​ണ്ട്. പാ​ച​കം ചെ​യ്യു​ന്ന​തി​ന്‍റെ നേ​രെ​മു​ക​ളി​ൽ ഇ​ല​ക്​​ട്രി​ക്​ ഫ്രൈ ​കി​ല്ല​ർ വെ​ക്കു​ന്ന​തി​നാ​ലാ​ണ്​ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. നി​യ​മ​പ്ര​കാ​രം ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ മാ​റ്റി​വേ​ണം ഇ​ല​ക്​​ട്രി​ക്​ ഫ്രൈ​കി​ല്ല​ർ വെ​ക്കാ​ൻ.
  • ടേ​ബി​ളി​ലെ മാ​ലി​ന്യം വേ​സ്റ്റ്​ ബാ​സ്​​ക​റ്റി​ൽ ഇ​ടു​ന്ന​തി​ന്​ പ​ക​രം താ​ഴേ​ക്ക്​ ത​ട്ടി​യി​ടു​ന്ന പ​തി​വ്​ ചി​ല ഹോ​ട്ട​ലു​കാ​രി​ൽ​നി​ന്നു​ണ്ടാ​കു​ന്നു​ണ്ട്. ഇ​തു​മൂ​ലം പ​രി​സ​രം വൃ​ത്തി​കേ​ടാ​കാ​നും പാ​റ്റ​പോ​ലു​ള്ള​വ വ​രാ​നും കാ​ര​ണ​മാ​കും. ഇ​ത്​ ഒ​ഴി​വാ​ക്ക​ണം. രാ​ത്രി സ്ഥാ​പ​നം അ​ട​ക്കു​ന്ന​തി​ന്​ മു​മ്പ്​ എ​ല്ലാ ഭാ​ഗ​വും വൃ​ത്തി​യാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Food safety awareness flying in the sky
Next Story