550 കോടി ദിർഹം ചെലവിട്ട് ഭക്ഷ്യപാർക്ക് ഒരുക്കുന്നു
text_fieldsദുബൈ: ഭക്ഷ്യവൈവിധ്യങ്ങളുടെ സംഗമസ്ഥാനമായ ദുബൈ ഗൾഫ് മേഖലയിലെ ഭക്ഷ്യവ്യവസായത്തിെൻറ ആസ്ഥാനമാവാൻ ഒരുങ്ങുന്നു. 550 കോടി ദിർഹം ചെലവിൽ ദുബൈ ഹോൾസെയിൽ സിറ്റിയിൽ 55 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഫൂഡ് പാർക്ക് നടപ്പാക്കുന്ന പദ്ധതി യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിധ വ്യവസായങ്ങൾക്കും മൂല്യവർധിത പ്രവർത്തനങ്ങൾക്കും ഇവിടെ സൗകര്യമൊരുങ്ങും. അത്യാധുനിക ഭക്ഷ്യവ്യവസായങ്ങൾക്ക് ഏറ്റവും മികച്ച ഇടമായി ദുബൈ മാറും.
ഭക്ഷ്യ വസ്തുക്കൾ സംഭരിക്കാനും സംസ്കരിക്കാനും പാക്കു ചെയ്യാനും വിൽപനക്കെത്തിക്കാനും എല്ലാ വിധ സൗകര്യങ്ങളുമൊരുക്കും. ഭക്ഷ്യ പരിശോധന, സാമ്പത്തിക ഇടപാടുകൾ, കസ്റ്റംസ് അനുമതി എന്നിവയും ഇവിടെ തന്നെ ലഭ്യമാക്കും. നിലവിൽ 1300 കോടി ദിർഹമാണ് ദുബൈയിലെ ഭക്ഷ്യമേഖലയിലെ വിറ്റുവരവ്. 2030 ആകുേമ്പാൾ അത് 2300 കോടി ദിർഹമാകും എന്നാണ് കണക്കു കൂട്ടൽ. 18400 ബ്ലൂ കോളർ ജോലിക്കാർക്കും 4600 വൈറ്റ് കോളർ ജോലിക്കാർക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കും എന്നതാണ് പാർക്കിെൻറ പ്രധാന സവിശേഷത. കര, കടൽ, വ്യോമ മാർഗത്തിൽ എളുപ്പം എത്താനാകുമെന്നതും ഭക്ഷ്യപാർക്കിലേക്ക് ആഗോള വ്യവസായികളെ ആകർഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
