വടക്കൻ ഗസ്സയിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു
text_fieldsഷിവർലെസ് നൈറ്റ് 3യുടെ ഭാഗമായി ഗസ്സയിൽ എത്തിച്ച സഹായവസ്തുക്കൾ
ദുബൈ: വടക്കൻ ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് യു.എ.ഇയുടെ ഷിവർലെസ് നൈറ്റ് 3 പദ്ധതി സംഘം. യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന ഗസ്സയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഭക്ഷണവിതരണം നടത്തിയത്.ഗസ്സയിലെ അംഗീകൃത വിതരണ കേന്ദ്രം വഴിയാണ് വടക്കൻ ഗസ്സയിൽ സഹായമെത്തിച്ചത്. ദിവസങ്ങൾക്ക് മുമ്പ് സഹായ വസ്തുക്കളുമായി 13 യു.എ.ഇ ട്രക്കുകൾ ഗസ്സയിലെത്തിയിരുന്നു. കമ്യൂണിറ്റി കിച്ചണുകൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, ബേക്കറിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ, കുട്ടികൾക്കുള്ള റിലീഫ് കിറ്റുകൾ എന്നിവയാണ് ഇതിലുണ്ടായിരുന്നത്.
ഗസ്സയിലെ ഏറ്റവും പ്രയാസപ്പെടുന്നവരെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം വസ്തുക്കൾക്ക് മുൻഗണന നൽകിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 2500 ടൺ വസ്തുക്കളുമായി യു.എ.ഇയുടെ കപ്പൽ അഷ്ദോദ് തുറമുഖത്തെത്തിയിരുന്നു. ഗസ്സയിൽ വെള്ളം, ഭക്ഷണം, മരുന്നുകൾ എന്നിവയടക്കം അവശ്യ വസ്തുക്കർ ലഭിക്കാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് യു.എ.ഇയുടെ ഇടപെടൽ. ഭക്ഷ്യക്കിറ്റുകൾ, മാവ്, ഈത്തപ്പഴം, പാൽ, ചായപ്പൊടി എന്നിങ്ങനെ വസ്തുക്കൾ കപ്പലിലുണ്ട്. 2023 നവംബറിൽ പ്രഖ്യാപിച്ച ഷിവർലെസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായി ഇതിനകം നിരവധി കപ്പലുകളിലായി ഫലസ്തീൻ ജനതക്ക് യു.എ.ഇ സഹായം എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

