Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറിഞ്ഞു കഴിക്കാം ആഹാരം...

അറിഞ്ഞു കഴിക്കാം ആഹാരം : ദുബൈയിലെ ഹോട്ടലുകളിൽ കലോറി മൂല്യം രേഖപ്പെടുത്തിയ മെനു കാർഡ്​ നിർബന്ധമാക്കുന്നു

text_fields
bookmark_border
അറിഞ്ഞു കഴിക്കാം ആഹാരം : ദുബൈയിലെ ഹോട്ടലുകളിൽ കലോറി മൂല്യം രേഖപ്പെടുത്തിയ മെനു കാർഡ്​ നിർബന്ധമാക്കുന്നു
cancel

ദുബൈ: ഭക്ഷണശാലകളിൽ വിളമ്പുന്ന ആഹാരത്തി​​െൻറ കലോറി മൂല്യം വെളിപ്പെടുത്തുന്നത്​ നിർബന്ധമാക്കി ദുബൈ നഗരസഭ. കഴ ിക്കുന്ന ഭക്ഷണത്തി​​െൻറ പോഷകമൂല്യത്തെക്കുറിച്ച്​ ജനങ്ങളിൽ അവബോധം ഉറപ്പാക്കുന്നതി​​െൻറ ഭാഗമായാണ്​ ഇൗ നടപ ടി. രാജ്യത്ത്​ ഇതാദ്യമായാണ്​ ഒരു പ്രാദേശിക അതോറിറ്റി ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്​ . തങ്ങൾക്ക്​ ആവശ്യമുള്ളതും അനുയോജ്യവുമായ ഭക്ഷണമേ​െതന്ന്​ തെരഞ്ഞെടുക്കാൻ ഉപഭോക്​താക്കൾക്ക്​ അറിവും അവസരവും ലഭിക്കും എന്നതാണ്​ ഇൗ നടപടിയുടെ ഏറ്റവും വലിയ പ്രയോജനമെന്നും കൂടുതൽ മെച്ചപ്പെട്ടതും സന്തോഷകരവുമായ ജീവിതം എന്ന ദേശീയ പോഷകാഹാര അജണ്ട 2017^2021യുടെ ചുവടുപിടിച്ചാണ്​ തീരുമാനമെന്നും നഗരസഭ ഡയറക്​ടർ ജനറൽ ദാവൂദ്​ അൽ ഹജ്​രി പറഞ്ഞു.


ഇൗ തീരുമാനം നടപ്പാക്കുന്നത്​ ഭക്ഷണ വിതരണ സ്​ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ സുതാര്യമാക്കും. ആരോഗ്യത്തിന്​ ഇണങ്ങുന്ന ഭക്ഷണം കണ്ടെത്താൻ ജനങ്ങൾക്ക്​ കഴിയുകയും ചെയ്യും. രുചികരവും ആരോഗ്യദായകവുമായ ഭക്ഷണം ജനങ്ങളിൽ എത്തിക്കുവാൻ ഭോജനശാലകളെ നഗരസഭ പ്രോത്​സാഹിപ്പിക്കും. സ​ന്തുഷ്​ടവും സുസ്​ഥിരവുമായ നഗരവും സാധ്യമാക്കുന്നതിൽ അതിനു വലിയ പങ്കുണ്ടെന്നും അൽ ഹജ്​രി ചൂണ്ടിക്കാട്ടി. റസ്​റ്ററൻറുകൾ, കഫരീറ്റിയകൾ എന്നിവിടങ്ങിലെല്ലാം ഇൗ വർഷം നവംബർ മുതൽ പോഷകാഹാര മൂല്യങ്ങൾ വിശദീകരിച്ചുള്ള മെനു ലഭ്യമാവും. അടുത്ത വർഷം ജനുവരിയിൽ ദുബൈയിലെ എല്ലാ ഭക്ഷണ ശാലകളിലും ഇതു നിർബന്ധമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fooduae newsdubai hotel
News Summary - food-dubai hotel-uae-uae news
Next Story