യു.എ.ഇ ഭക്ഷ്യബാങ്ക് ശേഖരിച്ചത് 604 ടൺ ഭക്ഷ്യവസ്തുക്കൾ
text_fieldsദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ദാനവർഷത്തിൽ യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച യു.എ.ഇ ഭക്ഷ്യബാങ്ക് പദ്ധതിക്ക് മികച്ച മുന്നേറ്റം.
ഭക്ഷണം പാഴാവുന്നത് തടയാനും വിശക്കുന്നവർക്ക് ആഹാരമെത്തിക്കാനും ലക്ഷ്യമിടുന്ന ഭക്ഷ്യബാങ്ക് ഇതികനം 604 ടൺ ഭക്ഷ്യവസ്തുക്കളാണ് സംഭരിച്ചത്. 80000 തൊഴിലാളികൾക്കും 12,000 കുടുംബങ്ങൾക്കും 5,000 ദുരിതപ്പെടുന്നവർക്കും ഇൗ ഭക്ഷണ സഹായമെത്തി. 1.7 ലക്ഷം പാകം ചെയ്ത ഭക്ഷണപ്പൊതികളും ബാങ്ക് വിതരണം ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ പത്നിയും ബാങ്ക് ചെയർപേഴ്സനുമായ ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിെൻറ നിർദേശാനുസരണം ചേർന്ന ട്രസ്റ്റ് ബോർഡ് മീറ്റിങ്ങിലാണ് ഇൗ കണക്കുകൾ വ്യക്തമായത്. ദുബൈ അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സമ്മേളനത്തിെൻറ പശ്ചാത്തലത്തിൽ നഗരസഭ ഡി.ജി ഹുസൈൻ നാസർ ലൂത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹരീബ് ജുമാ ബിൻ സബീഹ്, സി.ഡി.എ ഡയക്ടർ ജനറൽ അഹ്മദ് അബ്ദുൽ കരീം ജൽഫർ, ഡോ. ഹമദ് അൽ ശൈഖ് അഹ്മദ് അൽ ശൈബാനി, അഹ്മദ് സഇൗദ് അൽ മൻസൂരി, യൂനുസ് ഹസ്സൻ അൽ മുല്ല, ഖാലിദ് മുഹമ്മദ് ശരീഫ്, നൂറ അബ്ദുല്ല അൽ ശംസി തുടങ്ങിയവർ പെങ്കടുത്തു.
മറ്റ് എമിറേറ്റുകളിൽ ശേഖരണ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് 2018ൽ ശ്രദ്ധിക്കുകയെന്ന് ലൂത്ത വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ വിഷമത അനുഭവിക്കുന്നവർക്കും ഭക്ഷണമെത്തിക്കാനുള്ള ബാങ്കിെൻറ പദ്ധതികളും വിപുലമാക്കും. ലോക സർക്കാർ ഉച്ചകോടിയിൽ മറ്റു രാജ്യങ്ങളുമായി ഭക്ഷ്യബാങ്ക് പ്രവർത്തനത്തിന് ഉടമ്പടി ഒപ്പുവെക്കുന്നതിനുള്ള സാധ്യതകളും യോഗം ചർച്ച ചെയ്തു.ശൈഖ് മുഹമ്മദ് അധികാരമേറ്റതിെൻറ 11ാം വാർഷികത്തിലാണ് യു.എ.ഇ ഭക്ഷ്യബാങ്ക് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഹോട്ടലുകൾ, ഭക്ഷ്യശാലകൾ, ഫാക്ടറികൾ, ഫാമുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം നല്ല ഭക്ഷണം ശേഖരിച്ച് എമിറേറ്റ്സ് റെഡ്ക്രസൻറ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ പിന്തുണയോടെയാണ് ആവശ്യക്കാരിലേക്ക് എത്തിച്ചു വരുന്നത്. അൽഖൂസിലും കനേഡിയൻ യൂനിവേഴ്സിറ്റിക്ക് സമീപവും ഭക്ഷ്യബാങ്കിന് വിപുലമായ ശാഖകളുണ്ട്.