യു.എ.ഇയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്
text_fieldsദുബൈ: വരുംദിവസങ്ങളിൽ രാജ്യത്ത് വ്യാപകമായി ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. രാത്രിമുതൽ നേരം പുലരുന്നതുവരെ യു.എ.ഇയുടെ ഒട്ടുമിക്ക പ്രദേശങ്ങളും കനത്തമൂടൽമഞ്ഞിന്റെ പിടിയിലമരും. രാവിലെ നേരത്തേ ജോലിസ്ഥലത്തേക്ക് പുറപ്പെടുന്നവർക്ക് വലിയ വെല്ലുവിളിയാണിത്. തിങ്കളാഴ്ച രാവിലെ അബൂദബി മുതൽ റാസൽഖൈമ വരെയുള്ള എമിറേറ്റുകളിൽ രാവിലെ ഒമ്പതുവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അബൂദബി, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലെ ചില പ്രദേശങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. ദൂരക്കാഴ്ച തീരെ കുറക്കുന്നതിനാൽ ഇത്തരം സമയങ്ങളിൽ കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രവും പൊലീസും മുന്നറിയിപ്പ് നൽകി. രാവിലെ മൂടൽമഞ്ഞുണ്ടെങ്കിലും വേനൽ പിന്നിട്ട് രാജ്യത്ത് തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

