ദുബൈയിലും അബൂദബിയിലും മൂടൽമഞ്ഞ്
text_fieldsദുബൈ: മൂടൽ മഞ്ഞിനെ തുടർന്ന് ചൊവ്വാഴ്ച ദുബൈ, അബൂദബി എമിറേറ്റുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. യാത്രക്കാരോട് ജാഗ്രതപാലിക്കാനും ദൃശ്യത കുറയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞു. രാവിലെ മിക്കയിടങ്ങളിലും 10 മണിയോടെയാണ് മൂടൽമഞ്ഞ് നീങ്ങി അന്തരീക്ഷം തെളിഞ്ഞത്. അതേസമയം ഈ ആഴ്ച മുഴുവൻ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി. രാജ്യത്താകമാനം താപനില 20-25 ഡിഗ്രി വരെയാണ് ഈ ആഴ്ച പ്രവചിക്കപ്പെടുന്നത്. 17 ഡിഗ്രിവരെ കുറയാനും സാധ്യതയുണ്ട്. ഈ ആഴ്ച പിന്നിടുന്നതോടെ താപനില വീണ്ടും കുറഞ്ഞ് ദുബൈയിൽ 14 ഡിഗ്രിയും മലയോര പ്രദേശങ്ങളിൽ 11 ഡിഗ്രിയുമാകാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

