ഫോക്കസ് പ്രീമിയർ ലീഗ് സീസൺ 2; ഒയാസിസ് അൽഐൻ ജേതാക്കൾ
text_fieldsഫോക്കസ് പ്രീമിയർ ലീഗ് സീസൺ 2 ജേതാക്കളായ ഒയാസിസ് അൽഐൻ ടീം
ദുബൈ: ആവേശം നിറഞ്ഞ ഫോക്കസ് പ്രീമിയർ ലീഗ് (എഫ്.പി.എൽ) സീസൺ 2 ഫുട്ബാൾ ടൂർണമെന്റിൽ ഒയാസിസ് അൽ ഐൻ ജേതാക്കളായി. ദുബൈ ഓക്സ്ഫോഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഷാർജ ഫാൽക്കൻസിനെ 6-3 എന്ന സ്കോറിനാണ് ഒയാസിസ് അൽഐൻ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഒയാസിസ് അൽഐൻ തുടർച്ചയായി മൂന്ന് ഗോളുകൾ കൂടി ഷാർജയുടെ വലയിൽ എത്തിച്ചതോടെ വിജയം ഉറപ്പിച്ചു. അഫ്സൽ (ഒയാസിസ് അൽഐൻ) ആണ് മാൻ ഓഫ് ദ മാച്ച്. ഷബീബ് (ഷാർജ ഫാൽക്കൻസ്) മികച്ച ഗോൾകീപ്പറായും ടൂർണമെന്റിലെ താരമായി ഷമ്മാസി (സ്ട്രൈക്കേഴ്സ് അബൂദബി)നെയും തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും പ്രമുഖർ വിതരണം ചെയ്തു.
എ.ഐ.കെ നൗഷാദ്, ഫോക്കസ് സി.ഇ.ഒ നസീൽ, സി.ഒ.ഒ നബീൽ, ഡെപ്യൂട്ടി സി.ഇ.ഒ സാദിഖ് അൽഐൻ, സി.എഫ്.ഒ സാദിഖ് ഷാർജ എന്നിവർക്കൊപ്പം ഡയറക്ടർ ബോർഡ് അംഗങ്ങളായ നിഷാദ്, ജാഫർ, സക്കീർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ലീഗിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും മെമന്റോകൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

