ഫോക്കസ് പ്രീമിയർ ലീഗ്: ലയൺസ് മുട്ടം ചാമ്പ്യന്മാർ
text_fieldsഫോക്കസ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ ലയൺസ് മുട്ടം ടീം
അബൂദബി: ഫോക്കസ് പ്രീമിയർ ലീഗ് ഒന്നാം സീസണിൽ ലയൺസ് മുട്ടം കിരീടം ചൂടി. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഈറ്റ് ആൻഡ് ഡ്രൈവ് എഫ്.സിയെ പരാജയപ്പെടുത്തിയാണ് ഒൺലി ഫ്രഷ് ലയൺസ് മുട്ടം, ഫോക്കസ് പ്രീമിയർ ലീഗ്-സി.എം.വി ഗോൾഡൻ ജ്വല്ലറി കാഷ് പ്രൈസും ചാമ്പ്യൻസ് ട്രോഫിയും കരസ്ഥമാക്കിയത്.
യു.എ.ഇയിലെ 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ വാശിയേറിയ ഫൈനൽ മത്സരം നിശ്ചിത സമയത്ത് സമനിലയിൽ അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അന്തിമ വിജയികളെ കണ്ടത്തിയത്.
അബൂദബി ഹുദൈരിയാത്ത് 321 സ്റ്റേഡിയത്തിൽ നടന്ന പ്രഥമ സീസൺ ടൂർണമെന്റിന്റെ ഉദ്ഘാടനം അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി (ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി) നിർവഹിച്ചു. നസീൽ എ.കെ, സാദിഖ്, സാജിദ്, യു.ഐ.സി ദേശീയ നേതാക്കളായ അസൈനാർ അൻസാരി, അഷ്റഫ് കീഴുപറമ്പ്, അബ്ദുല്ല ചീലിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

