Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകത്തെ പ്രബലരായ...

ലോകത്തെ പ്രബലരായ വ്യക്​തികളുടെ ഫോബ്​സ്​ പട്ടികയിൽ ശൈഖ്​ ഖലീഫയും

text_fields
bookmark_border
ലോകത്തെ പ്രബലരായ വ്യക്​തികളുടെ ഫോബ്​സ്​ പട്ടികയിൽ ശൈഖ്​ ഖലീഫയും
cancel

അബൂദബി: ലോകത്ത്​ ചലനങ്ങൾ സൃഷ്​ടിച്ച 75 പ്രബലരായ വ്യക്​തികളുടെ പട്ടികയിൽ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാനും. ഫോബ്​സ്​ തയാറാക്കിയ 2018ലെ പട്ടികയിലാണ്​ ശൈഖ്​ ഖലീഫ 43ാം റാങ്ക്​ നേടിയത്​.ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടി ജനറൽ സെക്രട്ടറി ഷീ ജിൻപിങ്​ ആണ്​ പട്ടികയിൽ ഒന്നാമത്​. ഇതോടെ കഴിഞ്ഞ നാല്​ വർഷമായി ഒന്നാം സ്​ഥാനത്തുണ്ടായിരുന്ന റഷ്യൻ പ്രസിഡൻറ്​ വ്ലാദ്​മിർ പുട്ടിൻ രണ്ടാം സ്​ഥാനത്തായി. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ മൂന്നാം സ്​ഥാനത്തും ജർമൻ ചാൻസലർ ആഞ്​ജല മെർകൽ നാലാം സ്​ഥാനത്തുമാണ്​. 

ആമസോൺ ഡോട്ട്​ കോം സി.ഇ.ഒ ജെഫ്​ ​ബെസോസ്​, റോമൻ കത്തോലിക്ക ചർച്ച്​ ബിഷപ്​ പോപ്​ ഫ്രാൻസിസ്​, ബിൽ ആൻഡ്​ മെലിൻഡ ഗേറ്റ്​ ഫൗണ്ടേഷൻ സഹ സ്​ഥാപകൻ ബിൽഗേറ്റ്​സ്​, സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ അൽ സൗദ്​, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗൂഗ്​ൾ സി.ഇ.ഒ ലാറി പേജ്​ എന്നിവരാണ്​ യഥാക്രമം ആറ്​ മുതൽ പത്ത്​ വരെയുള്ള സ്​ഥാനങ്ങളിൽ.ജി.സി.സി രാജ്യങ്ങളിൽനിന്ന്​ ശൈഖ്​ ഖലീഫയും മുഹമ്മദ്​ ബിൻ സൽമാനും മാത്രമാണ്​ പട്ടികയിൽ ഇടം പിടിച്ചത്​. ഇറാൻ പരമോന്നത നേതാവ്​ ആയത്തുല്ല അലി ഖാംനഇ (17ാം റാങ്ക്​), ഇൗജിപ്​ഷ്യൻ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽ സീസി (45), തുർക്കി പ്രസിഡൻറ്​ ഉർദുഗാൻ (48), സിറിയൻ പ്രസിഡൻറ്​ ബശാർ അൽ അസദ്​ (62) എന്നിവരും പട്ടികയിലുണ്ട്​. ഇസ്​ലാമിക്​ ​സ്​റ്റേറ്റി​​​െൻറ സ്വയം പ്രഖ്യാപിത ഖലീഫ അബൂബക്കർ അൽ ബഗ്​ദാദിയെ 73ാം റാങ്കുകാരനായും ഉൾപ്പെടുത്തിയിട്ടുണ്ട്​.  ഇന്ത്യയിൽനിന്ന്​ നരേന്ദ്രമോദിക്ക്​ പുറമെ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനിയാണ്​ പട്ടികയിലുള്ളത്​. 32ാം റാങ്കാണ്​ മുകേഷ്​ അംബാനിക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmalayalam news
News Summary - fobs uae gulf news
Next Story