Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉൽപന്ന സുരക്ഷിതത്വ...

ഉൽപന്ന സുരക്ഷിതത്വ നിയമത്തിന്​ എഫ്​.എൻ.സി അംഗീകാരം

text_fields
bookmark_border
ഉൽപന്ന സുരക്ഷിതത്വ നിയമത്തിന്​ എഫ്​.എൻ.സി അംഗീകാരം
cancel

അബൂദബി: ഉൽപന്ന സുരക്ഷിതത്വ കരട്​ ​നിയമത്തിന്​ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്​.എൻ.സി) ബുധനാഴ്​ച അംഗീകാരം നൽകി. ഉൽപന്നങ്ങളുടെ നിലവാരക്കുറവ്​ കാരണമായുള്ള അപകടങ്ങളിൽനിന്ന്​ ഉപഭോക്​താക്കൾക്ക്​ സംരക്ഷണം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്​ നിയമം. യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. 
ഇറക്കുതി ചെയ്യുന്നതും യു.എ.ഇയിൽ നിർമിക്കുന്നതും വിതരണം ചെയ്യുന്നതുമായ എല്ലാ ഉൽപന്നങ്ങൾക്കും നിയമം ബാധകമാണ്​. ഫ്രീസോണുകളും നിയമത്തി​​​െൻറ പരിധിയിൽ വരും. മനുഷ്യർക്കും മൃഗങ്ങൾക്കുമുള്ള മരുന്ന്​, വാക്​സിൻ, പുരാവസ്​തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടവ എന്നിവ നിയമത്തി​​​െൻറ പരിധിയിൽ വരില്ല.

നിയമം അനുസരിക്കുന്നതിൽ വീഴ്​ച വരുത്തുന്നവർ ക്രിമിനൽ കേസ്​ നടപടികൾ നേരിടേണ്ടിവരും. മാനദണ്ഡം പാലിക്കാത്ത മുഴുവൻ ഉൽപന്നങ്ങളും വിപണിയിൽനിന്ന്​ പിൻവലിക്കണം. ഉൽപന്നം മുഖേന കഷ്​ടനഷ്​ടങ്ങളുണ്ടാകുന്ന ഉപഭോക്​താക്കൾക്കും നിയമനടപടികൾ സ്വീകരിക്കാം. അഞ്ച്​ ലക്ഷം മുതൽ 30 ലക്ഷം ദിർഹം വരെ പിഴയും തടവുമാണ്​ നിയമലംഘനത്തിനുള്ള ശിക്ഷ. പുതിയ ഉൽപന്നങ്ങൾക്കും കേടുപാട്​ തീർത്ത ഉൽപന്നങ്ങൾക്കും ഉപയോഗിച്ച്​ വിൽപന നടത്തിയവക്കും നിയമം ബാധകമാണ്​. ഉപഭോക്​താക്കൾക്ക്​ സംരക്ഷണം നൽകും വിധം ഉൽപന്നങ്ങൾ സുരക്ഷിതത്വമുള്ളതാക്കാൻ വ്യവസായികളോട്​ നിയമം അനു​ശാസിക്കുന്നു.

രാജ്യത്ത്​ ഉൽപാദിപ്പിച്ചതായാലും ഇറക്കുമതി ചെയ്​തതായാലും ഉൽപന്നങ്ങളുടെ ഗുണനിലവാരം എമിറേറ്റ്​സ്​ അതോറിറ്റി ഫോർ സ്​റ്റാൻഡേഡൈസേഷൻ ആൻഡ്​ മെട്രോളജിയാണ്​ (എസ്​മ) വിലയിരുത്തുക. വിപണിയിൽ പ്രദർശിപ്പിക്കു​േമ്പാഴും വിതരണത്തിന്​ ലഭ്യമാക്കു​േമ്പാഴും ഉൽപന്നങ്ങൾ സുരക്ഷിതത്വമുള്ളതും നിയമാനുസൃതമായതും ആയിരിക്കണം. വിൽക്ക​െപ്പടുന്ന ഉൽപന്നങ്ങൾ മാത്രമല്ല വാടകക്ക്​ കൊടുക്കുന്നവയും കരാറടിസ്​ഥാനത്തിൽ വിതരണം ​െചയ്യുന്നയെും നിയമത്തി​​​െൻറ പരിധിയിലാണ്​. ഉപഭോക്​താക്കളുടെ സേവനത്തിനായി ലഭ്യമാക്കുന്ന ജിംനേഷ്യം ഉപകരണങ്ങൾ പോലുള്ളവക്കും നിയമം ബാധകമാണ്​. സമ്മാനമായി നൽകുന്ന ഉൽപന്നങ്ങളും ഇൗ വ്യവസ്​ഥക്ക്​ അനുസൃതമായിരിക്കണം. 

ഇറക്കുമതിക്കാരൻ, നിർമാതാവ്​, ബ്രാൻഡ്​ ഉടമ, കേടുപാട്​ തീർത്തയാൾ തുടങ്ങിയവർക്കാണ്​ ഉൽപന്നത്തി​​​െൻറ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ ഉത്തരവാദിത്വമുള്ളത്​. അപകടകരമായ ഉൽപന്നമാണെന്ന്​ കണ്ടാൽ മൊത്തക്കച്ചവടക്കാരും ചില്ലറവിൽപനക്കാരുമായ വിതരണക്കാർ വിൽപന നടത്തരുത്​. വിതരണം ചെയ്യുന്ന ഉൽപന്നത്തി​​​െൻറ സുരക്ഷിതത്വം വിതരണക്കാർ പരിശോധിക്കുകയും ആവശ്യമായ വിവരങ്ങൾ ഉൽപാദകന്​ കൈമാറുകയും ചെയ്യണം. വിതരണത്തി​​​െൻറ ആറ്​ വർഷത്തെ രേഖകൾ വിതരണക്കാരൻ സൂക്ഷിക്കണമെന്നും നിയമം വ്യവസ്​ഥ ചെയ്യുന്നുണ്ട്​. 

ഉപഭോക്​താക്കളെ സംരക്ഷിക്കാനും രാജ്യത്ത്​ ഉൽപാദിക്കപ്പെടുന്നതും ഇറക്കുമതി ചെയ്യപ്പെടുന്നതുമായ എല്ലാ ഉൽപന്നങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനും ലക്ഷ്യമിടുന്നതാണ്​ നിയമമെന്ന്​ സാമ്പത്തിക മന്ത്രി സുൽത്താൻ ബിൻ സഇൗദ്​ ആൽ മൻസൂറി കൗൺസിലിൽ വ്യക്​തമാക്കി. ഉൽപന്നങ്ങളുടെ സുരക്ഷിതത്വം താരതമ്യം ചെയ്യുന്നതിനും ഏകീകൃത സുരക്ഷാ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനും നിയമം ഉപകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayala newsF.N.C UAE NEWS
News Summary - F.N.C UAE NEWS
Next Story