എഫ്.എൻ.സിയുടെ പുതിയ സെഷൻ ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു
text_fieldsഅബൂദബി: ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) പതിനാറാമത് ചാപ്റ്ററിെൻറ മൂന്നാം സെഷൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. കിരീടാവകാശികൾ, ഉപ ഭരണാധികാരികൾ, മന്ത്രിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. ഉച്ചക്ക് തൊട്ടുമുെമ്പത്തിയ ശൈഖ് മുഹമ്മദ് ബിൻ റാശിദിനെ ഗാർഡ് ഒാഫ് ഒാണർ നൽകി സ്വീകരിച്ചു. ഖുർആൻ പാരായണത്തിന് ശേഷമായിരുന്നു എഫ്.എൻ.സി സെഷൻ ഉദ്ഘാടനം. രാഷ്ട്രത്തിെൻറയും ജനങ്ങളുടെയും ക്ഷേമത്തിനായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ഉദ്ഘാടനത്തിനിടെ പ്രാർഥിച്ചു. അക്രമത്തിനും ഭീകരതക്കും എതിരെ കാര്യക്ഷമമായി പൊരുതാൻ ആവശ്യമായ നിയമനിർമാണം പൂർത്തീകരിക്കാൻ കൗൺസിൽ ശുഷ്കാന്തിയോടെ പ്രവർത്തികുമെന്ന് എഫ്.എൻ.സി സ്പീക്കർ ഡോ. അമൽ ആൽ ഖുബൈസി പറഞ്ഞു. ചുറ്റുമുള്ള മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും രാഷ്ട്രത്തിനും ലോകത്തിനും മുമ്പിലുള്ള പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും എല്ലാവരും സർക്കാറുമായി അടുത്ത് സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഉൽപന്നങ്ങളുടെ സുരക്ഷിതത്വം, അന്താരാഷ്ട്ര വ്യാപാരത്തിന് ഉപയോഗിക്കുന്ന രേഖകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി കരട് നിയമങ്ങൾ ഇൗ സെഷനിൽ സഭ അവലോകനം ചെയ്യും. 2015 നവംബർ 18ന് ആരംഭിച്ച നിലവിലെ ലെജിസ്ലേറ്റീവ് ചാപ്റ്ററിൽ 32 കരട് നിയമങ്ങളാണ് സഭ പാസാക്കിയത്. വിവിധ മേഖലകളുമായി ബന്ധെപ്പട്ട് മന്ത്രിമാരോടുള്ള 102 ചോദ്യങ്ങളും സഭ ചർച്ച ചെയ്തു.
ഭരണഘടനയുടെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച എഫ്.എൻ.സി യു.എ.ഇയിലെ അഞ്ച് ഫെഡറൽ അതോറിറ്റികളിൽ ഒന്നാണ്. 1972 ഡിസംബർ രണ്ടിനാണ് ഇതിെൻറ ആദ്യ സെഷൻ ആരംഭിച്ചത്. വിവിധ ഫെഡറൽ മന്ത്രാലങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ പദ്ധതികളും നിർദേശങ്ങളും എഫ്.എൻ.സി ചർച്ച ചെയ്യുന്നു.രാജ്യത്തിെൻറ ഏഴ് എമിറേറ്റുകളിൽനിന്നായി 40 അംഗങ്ങളാണ് കൗൺസിലിലുള്ളത്. അബൂദബി, ദുബൈ എമിറേറ്റുകൾക്ക് എട്ട് വീതം, ഷാർജ, റാസൽഖൈമ എമിറേറ്റുകൾക്ക് ആറ് വീതം, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവക്ക് നാല് വീതം സീറ്റുകളാണ് കൗൺസിലിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
