ഫ്ലയിങ് ടൈഗറിന്‍റെ ഗ്ലാസ് കപ്പുകള്‍ക്ക് വിലക്ക്
text_fieldsദുബൈ: യു.എ.ഇയിൽ വിതരണം ചെയ്യുന്ന പ്രമുഖ ബ്രാൻഡിന്‍റെ ഗ്ലാസ് കപ്പുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക, വിനോദ സഞ്ചാര മന്ത്രാലയം. ഫ്ലൈയിങ് ടൈഗര്‍ എന്ന കമ്പനി വിപണനം ചെയ്ത പ്രത്യേകതരം ഗ്ലാസ് കപ്പുകള്‍ക്കെതിരെയാണ് മന്ത്രാലയത്തിന്‍റെ കർശന നിര്‍ദേശം. ഈ ഉല്‍പ്പന്നം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. 2024, 2025 വര്‍ഷങ്ങളില്‍ വിപണിയിലെത്തിയ 220 മില്ലിലിറ്റര്‍ കപ്പുകളെക്കുറിച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഈ ഗ്ലാസുകളുടെ പുറംഭാഗത്തെ പ്രിന്‍റുകളില്‍ ഈയം, കാഡ്മിയം എന്നിവയുടെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഇത് ഉപയോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുണ്ടാക്കിയേക്കാം. ഇവ കൈവശമുള്ളവര്‍ വൈകാതെ നശിപ്പിച്ചുകളയണമെന്നും അധികൃതര്‍ അറിയിച്ചു. വിപണിയിലെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. ഉപയോക്തൃ സുരക്ഷ ഉറപ്പാക്കാനായി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള സംരക്ഷണം പൊതുജനങ്ങള്‍ക്ക് നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

