അബൂദബിയിൽ പറക്കും ടാക്സി വരുന്നു
text_fieldsപറക്കും കാറിന്റെ മോഡൽ
അബൂദബി: വൈകാതെ അബൂദബിയില്‍ എത്തുന്നവര്‍ക്ക് പറക്കും ടാക്‌സികളില്‍ ഹോട്ടലുകളിലേക്കോ വീടുകളിലേക്കോ പോകാനാവുമെന്ന് അധികൃതര്‍. അബൂദബി എയര്‍പോര്‍ട്‌സും ഫ്രഞ്ച് കമ്പനിയായ ഗ്രൂപ് എ.ഡി.പിയുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചതോടെയാണ് പറക്കും ടാക്‌സി പദ്ധതി സജീവ ചർച്ചയായത്.
ഇലക്ട്രിക് വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് ഉപയോഗിക്കുന്ന നവീന വ്യോമഗതാഗത ആശയമായ അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റി സാധ്യതകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് കരാര്‍. പദ്ധതിയുടെ സാധുതപഠനവും മാര്‍ക്കറ്റ് വിലയിരുത്തലും ഇരുവിഭാഗവും സംയുക്തമായി അബൂദബിയില്‍ നടത്തും. വൈദ്യുതോര്‍ജം ഉപയോഗിച്ച് വട്ടമിട്ട് പറക്കുന്നതിനും പറന്നുയരുന്നതിനും ലംബമായി പാര്‍ക്ക് ചെയ്യുന്നതിനും യാത്രികര്‍ക്കും ചരക്കുനീക്കത്തിനും സുസ്ഥിരമായ വ്യോമഗതാഗതം ഒരുക്കുന്നതിനും നവീന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതാണ് പുതിയ സംവിധാനമെന്ന് അബൂദബി എയര്‍പോര്‍ട്‌സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ജമാല്‍ സലിം അല്‍ ധാഹരി പറഞ്ഞു.
അബൂദബി എയര്‍ എക്‌സ്‌പോ 2022ന്‍റെ വേദിയിലായിരുന്നു അല്‍ദാഹരിയും എ.ഡി.പി എയര്‍പോര്‍ട്‌സ് സര്‍വിസസ് മാനേജിങ് ഡയറക്ടര്‍ ഫിലിപ് മാര്‍ട്ടിനറ്റും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. അബൂദബി എയര്‍പോര്‍ട്‌സ് ബോര്‍ഡ് അംഗം നാദിര്‍ അല്‍ ഹമ്മാദിയും ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

