ദുബൈ ബീച്ചുകളിൽ പറന്നെത്തും രക്ഷക ഡ്രോൺ
text_fieldsദുബൈ: അപകടത്തിൽ പെടുന്ന കുട്ടികളെ രക്ഷിക്കാൻ പറന്നെത്തുന്ന മായാവിയെപ്പോലെ ദുബൈയിലെ ബീച്ചുകളിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഡ്രോൺ സജ്ജമായി.ഫ്ലയിങ് റെസ്ക്യൂവർ എന്നു പേരിട്ട, ആളില്ലാതെ പറക്കുന്ന വാഹനം ഇത്തരം ഡിസൈനിൽ ലോകത്ത് ആദ്യമാണെന്ന് ദുബൈ നഗരസഭ പരിസ്ഥിതി^സുരക്ഷാ വിഭാഗം സി.ഇ.ഒ ഖാലിദ് ഷരീഫ് അൽ അവാധി വ്യക്തമാക്കി. ബീച്ചുകളിൽ എത്തുന്ന സന്ദർശകരുടെ എണ്ണം ഗണ്യമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ തീര സുരക്ഷക്ക് കൂടുതൽ മികച്ച സാേങ്കതിക വിദ്യകൾ ഉപകാരപ്പെടുത്തുകയാണ് നഗരസഭ.
കടലിൽ മുങ്ങി അപകടം ഉണ്ടാവുന്ന ഘട്ടത്തിൽ നാല് ലൈഫ് ബോയകൾ വരെ എത്തിക്കാനും ഒരേ സമയം എട്ടുപേരുടെ രക്ഷാ പ്രവർത്തനങ്ങൾക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും ഇൗ വാഹനം കൊണ്ടു സാധിക്കുമെന്ന് പരിസ്ഥിതി വിഭാഗം ഡയറക്ടർ ആലിയ അൽ ഹർമൂദി പറഞ്ഞു. ദൂരെ നിന്നു തന്നെ വിവരങ്ങൾ ശേഖരിക്കാനും െകെമാറാനും ശേഷിയുള്ള കാമറകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ ആളുകൾ മുങ്ങിപ്പോയ സ്ഥലം സംബന്ധിച്ച് വിവരങ്ങൾ കൺട്രോൾ റൂമുകളിൽ എത്തിക്കുന്ന ദൗത്യവും ഫ്ലയിങ് റെസ്ക്യൂവർ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
