Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ പറക്കും...

യു.എ.ഇയിൽ പറക്കും കാ​​റോട്ട മത്സരം വരുന്നു

text_fields
bookmark_border
യു.എ.ഇയിൽ പറക്കും കാ​​റോട്ട മത്സരം വരുന്നു
cancel

ദു​ബൈ: ലോ​ക​ത്ത്​ ആ​ദ്യ​മാ​യി പ​റ​ക്കും കാ​റു​ക​ളു​ടെ റേ​സി​ങ്​ സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങി യു.​എ.​ഇ. ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​റ​ക്കും കാ​റു​ക​ൾ നി​ർ​മി​ക്കു​ന്ന ഫ്ര​ഞ്ച്​ ക​മ്പ​നി​യാ​യ മെ​ക്ക ഫ്ലൈ​റ്റി​ന്‍റെ സി.​ഇ.​ഒ ക്രി​സ്റ്റ്യ​ൻ പി​നി​യ ആ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2025ന്‍റെ അ​വ​സാ​ന​ത്തോ​ടെ പ​റ​ക്കും റേ​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ന​ട​ത്താ​നാ​ണ്​ പ​ദ്ധ​തി. ദു​ബൈ​യി​ലോ അ​ല്ലെ​ങ്കി​ൽ യു.​എ.​ഇ​യി​ലെ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മാ​യി​രി​ക്കും മ​ത്സ​ര വേ​ദി. സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, ബ​ഹ്​​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ​ദ്ധ​തി​ക്ക്​ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

7.34 ദ​ശ​ല​ക്ഷം ദി​ർ​ഹം വി​ല​യു​ള്ള പ​റ​ക്കും കാ​റു​ക​ളാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ക. ഒ​രാ​ൾ​ക്ക്​ മാ​ത്രം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന കാ​റു​ക​ൾ​ക്ക്​ ഭൂ​മി​യി​ൽ​നി​ന്ന്​ 4-5 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പ​റ​ക്കാ​ൻ ക​ഴി​യും. മ​ണി​ക്കൂ​റി​ൽ 250 കി​ലോ​മീ​റ്റ​റാ​ണ്​ പ​ര​മാ​വ​ധി വേ​ഗം. ആ​ദ്യ റേ​സി​ൽ എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ലു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​യി​രി​ക്കും പ​​ങ്കെ​ടു​ക്കു​ക. ഭൂ​മി​യി​ൽ​നി​ന്ന്​ അ​ഞ്ചു മീ​റ്റ​ർ മാ​ത്രം ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന​തി​നാ​ൽ കാ​ണി​ക​ൾ​ക്ക്​ മ​ത്സ​രം കാ​ണാ​ൻ ക​ഴി​യും.

റെ​ഡ്​​ബു​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മ​ക്ക ഫ്ലൈ​റ്റ്​ റേ​സി​ങ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ന്നു ര​ണ്ടു മാ​സം നീ​ളു​ന്ന പ​രീ​ക്ഷ​ണ പ​റ​ക്ക​ലു​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഹൈ​ഡ്ര​ജ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​റ​ക്കും കാ​റു​ക​ൾ പു​റ​ത്തി​റ​ങ്ങും. ഈ ​കാ​റു​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​വും മ​ക്ക സം​ഘ​ടി​പ്പി​ക്കും. സ്വ​ന്തം റേ​സി​ങ്​ കാ​റു​ക​ളു​ടെ പ​രീ​ക്ഷ​ണം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള റേ​സി​ങ്​ ട്രാ​ക്ക്​ ക​മ്പ​നി ന​ൽ​കും. ഹെ​ലി​കോ​പ്​​ട​ർ പൈ​ല​റ്റു​മാ​രെ പോ​ലെ പ​രി​ശീ​ല​നം ആ​വ​ശ്യ​മാ​യ ഒ​ന്നാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം ദു​ബൈ​യി​ൽ സ​മാ​പി​ച്ച ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​​ങ്കേ​തി​ക വി​ദ്യ പ്ര​ദ​ർ​ശ​ന​മാ​യ ജൈ​ടെ​ക്സി​ൽ സ്വ​യം നി​യ​ന്ത്ര​ണ കാ​റു​ക​ളു​ടെ മ​ത്സ​രം അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ലി​ൽ 28ന്​ ​അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.10 സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ യാ​സ്​ മ​റീ​ന​യി​ലെ ഫോ​ർ​മു​ല വ​ൺ റേ​സി​ങ്​ ട്രാ​ക്കി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന​ത്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പ​ക​രം കോ​ഡ​ർ​മാ​രാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car DrivingCompetitionUAE
News Summary - Flying Car Driving Competition is coming to the UAE
Next Story