Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്‍റർലൈൻ പങ്കാളിത്തം പ്രഖ്യാപിച്ച് ഫ്ലൈ ദുബൈയും എയർ ഇന്ത്യയും

text_fields
bookmark_border
ഇന്‍റർലൈൻ പങ്കാളിത്തം പ്രഖ്യാപിച്ച് ഫ്ലൈ ദുബൈയും എയർ ഇന്ത്യയും
cancel

ദുബൈ: ദുബൈയുടെ ബജറ്റ് വിമാനകമ്പനിയായ ഫ്ലൈ ദുബൈയും എയർ ഇന്ത്യയും തമ്മിൽ ഇന്‍റർലൈൻ പങ്കാളിത്തം പ്രഖ്യാപിച്ചു. കരാർ യാഥാർഥ്യമാകുന്നതോടെ ഒറ്റ ടിക്കറ്റിൽ ഇരു വിമാനങ്ങളും സർവീസ് നടത്തുന്ന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും.

ദുബൈ, ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ഫ്ലൈ ദുബൈയുടേയും എയർ ഇന്ത്യയുടെയും സർവീസുകൾ കോർത്തിണക്കുന്നതാണ് ഇന്‍റർലൈൻ പങ്കാളിത്ത കരാർ. ഇന്ത്യയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ എളുപ്പമാക്കാൻ ഇതിലൂടെ കഴിയുമെന്ന് വിമാനകമ്പനികൾ അവകാശപ്പെട്ടു.

പുതിയ കരാര്‍ അനുസരിച്ച് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ദുബൈ വഴി ൈഫ്ല ദുബൈ സേവനം നൽകുന്ന 52 പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യാനാകും. യൂറോപ്പിലെ 23 നഗരങ്ങള്‍, മിഡില്‍ ഈസ്റ്റിലെ 21 നഗരങ്ങള്‍, ആഫ്രിക്കയിലെ ആറ് രാജ്യങ്ങള്‍, സി.ഐ.എസ് മേഖലയിലെ രണ്ട് നഗരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. തിരിച്ച് ഫ്ലൈ ദുബൈ യാത്രക്കാര്‍ക്ക് ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലെയും 69 കേന്ദ്രങ്ങളിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാം.

ഒരു കമ്പനിയുടെ ടിക്കറ്റിൽ രണ്ട് എയർലൈനിൽ യാത്ര സൗകര്യം ഒരുക്കുന്നതിന് പുറമേ, പുറപ്പെടുന്ന വിമാനത്താവളത്തില്‍ നല്‍കുന്ന ബാഗേജുകള്‍ യാത്ര അവസാനിപ്പിക്കുന്ന ഏറ്റവും ഒടുവിലെ ഡെസ്റ്റിനേഷനില്‍ കൈപ്പറ്റാം എന്ന സൗകര്യമുണ്ട്. ഫ്ലൈ ദുബൈക്ക് 46 വിമാന കമ്പനികളുമായി സമാനമായ പങ്കാളിത്ത കരാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Flydubai Air India Interline Deal
Next Story