ഷാർജയിൽ ഫ്ലൈ ദുബൈക്ക് സിറ്റി ചെക് ഇൻ സൗകര്യം
text_fieldsഷാർജ: എസ്.എൻ.ടി.ടി.എ, മുസാഫിർ ഡോട്ട് കോം എന്നിവയുടെ പങ്കാളിത്തത്തോടെ ഫ്ലൈ ദുബൈ ഷാർജയിൽ പുതിയ ട്രാവൽ കേന്ദ്രം തുറന്നു. അൽ സൂർ ഹെ അൽ ഖാസിമിയയിൽ ടവർ 400ൽ ആണ് പുതിയ കേന്ദ്രം പ്രവർത്തിക്കുക.
ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം. വടക്കൻ എമിറേറ്റിലെ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് പുതിയ കേന്ദ്രത്തിൽ സിറ്റി ചെക് ഇൻ സൗകര്യവും ഫ്ലൈ ദുബൈ അവതരിപ്പിച്ചിട്ടുണ്ട്. ദുബൈ വിമാനത്താവളം ടെർമിനൽ രണ്ടിൽ എത്തുന്നതിനുമുമ്പ് തന്നെ യാത്രക്കാർക്ക് ബാഗേജ് ചെക്ക് നടപടികൾ പൂർണമായും പുതിയ കേന്ദ്രത്തിൽ പൂർത്തിയാക്കാനാവും.
യാത്രക്കാർക്ക് ബാഗേജ് പരിശോധിക്കാനും സീറ്റുകൾ തിരഞ്ഞെടുക്കാനും ലഗേജ് ഇറക്കാനും 24 മണിക്കൂർ മുമ്പും പുറപ്പെടുന്നതിന് ആറു മണിക്കൂർ മുമ്പും ഇവിടെ സൗകര്യമുണ്ട്. വിമാനത്താവളത്തിലെ തിരക്ക് കുറക്കാനും യാത്രാസൗകര്യം വർധിപ്പിക്കാനും ഇത് സഹായകമാവും. കൂടുതൽ വിവരങ്ങൾക്ക് (+971) 06 503 3777.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

