Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൂവും പൂക്കളവുമായി...

പൂവും പൂക്കളവുമായി പ്രവാസത്തിന്​ ഓണാരവം

text_fields
bookmark_border
dubai onam
cancel
camera_alt

പ്രവാസലോകത്തെ​ ഓണക്കാഴ്​ചകളിലൊന്ന്​. ദുബൈയിൽ നിന്നുള്ള ചിത്രം  -ഫോ​ട്ടോ അൻഷദ്​ ഗുരുവായൂർ

ദുബൈ: രണ്ടു വർഷമായി മഹാമാരിയുടെ നിഴലിൽ പൊലിമ കുറഞ്ഞുപോയ ആഘോഷമേളം തിരിച്ചുപിടിച്ച്​ പ്രവാസകേരളം ഓണപ്പാച്ചിൽ തുടങ്ങി. നിയന്ത്രണങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ ഒറ്റക്കും കുടംബമായും കൂട്ടായും ഇക്കുറി ആഘോഷം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ്​ ഏവരും​. അത്തം ഒന്നുമുതൽ പൂക്കളമിടാൻ ആരംഭിച്ചവർ ധാരാളമുണ്ട്​. സദ്യവട്ടങ്ങൾക്ക്​ സാമഗ്രികളൊരുക്കാനുള്ള മലയാളികളുടെ തിരക്കാണ്​ ഹൈപ്പർ-സൂപ്പർമാർക്കറ്റുകളിൽ. ഓണത്തിനായി പ്രത്യേക ആനുകൂല്യങ്ങൾ വിവിധ കച്ചവട സ്​ഥാപനങ്ങൾ പ്രഖ്യാപിച്ചിരുന്നു.

സദ്യയും പായസമടക്കമുള്ള വിഭവങ്ങൾ ഒരുക്കി ഹോട്ടലുകളും റെഡി. കേരളം, ഒമാൻ എന്നിവിടങ്ങളിൽ നിന്ന്​ പച്ചക്കറിയുടെ വരവ്​ കുറഞ്ഞത്​ വിലവർധനക്ക്​​ കാരണമായിട്ടുണ്ട്​. ഓഫീസുകൾ, താമസ സ്​ഥലങ്ങൾ എന്നിവിടങ്ങളിൽ മറ്റു രാജ്യക്കാരും ആഘോഷത്തിനൊപ്പം ചേരുന്നുണ്ട്​. ഫിലിപ്പിൻസ്​, ഈജിപ്​ത്​, പാകിസ്​താൻ എന്നിവിടങ്ങളിലുള്ളവരും ഇമാറാത്തികളും സദ്യക്കും മറ്റും കൂടെച്ചേരുന്നുണ്ട്​. പലരും മുണ്ടും സാരിയും അടക്കമുള്ള വ​സ്​ത്രങ്ങളിൽ മലയാളത്തനിമയോടെയാണ്​ ആഘോഷങ്ങൾക്കെത്തുന്നത്​. വിവിധ മലയാളി കൂട്ടായ്​മകളും സംഘടനകളും കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്​. എന്നാൽ വലിയ ആൾകൂട്ടമില്ലാത്ത പരിപാടികളാണ്​ ഒരുക്കുന്നത്​.

യാത്രക്ക്​ പലവിധ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക്​ ഓണമാഘോഷിക്കാൻ പോകുന്നത്​ പലരും വരും വർഷത്തേക്ക്​ മാറ്റിവെച്ചിരിക്കയാണ്​. യു.എ.ഇക്ക്​ അകത്ത്​ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ്​ കൂടുതൽ പേരും 'ഓണട്രിപ്പ്​' പോകുന്നത്​. വേനൽ മഴ ലഭിക്കുന്ന ഹത്ത, ജബൽ ജൈസ്​, റാസൽഖൈമ എന്നിവിടങ്ങൾ സന്ദർശിക്കാൻ ധാരാളം മലയാളികളെത്തുന്നുണ്ട്​.

നാട്ടിലേതിൽ നിന്ന്​ വ്യത്യസ്​തമായി യു.എ.ഇയിൽ കോവിഡ്​ കേസുകൾ കുറഞ്ഞതും വാക്​സിനേഷൻ രണ്ടുഡോസും മിക്കവരും പൂർത്തിയാക്കിയതും ഭീതിയില്ലാത്ത ആഘോഷത്തിന്​ അവസരമൊരുക്കും​. മഹാമാരിയും പ്രതിസന്ധികളും വഴിമാറി 'ആധികൾ വ്യാധികളൊന്നുമില്ല, ബാലമരണങ്ങൾ കേൾപ്പാനില്ല, പത്തായിരമാണ്ടിരിപ്പതെല്ലാം, പത്തായമെല്ലാം നിറവതല്ലേ!' എന്ന മഹാബലിക്കാലത്തി​െൻറ നന്മകൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്​ ഓരോ പ്രവാസിയും​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaeemarat beatsonam 2021
News Summary - flowers and pookkalam
Next Story