Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോലിതേടി...

ജോലിതേടി എക്​സ്​പോയിലേക്ക്​ അപേക്ഷകളുടെ ഒ​ഴുക്ക്​

text_fields
bookmark_border
ജോലിതേടി എക്​സ്​പോയിലേക്ക്​ അപേക്ഷകളുടെ ഒ​ഴുക്ക്​
cancel

ദു​ബൈ: കോ​വി​ഡാ​ന​ന്ത​ര ദു​ബൈ ന​ഗ​ര​ത്തി​െൻറ തി​രി​ച്ചു​വ​ര​വി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന എ​ക്​​സ്​​പോ 2020ലേ​ക്ക്​ തൊ​ഴി​ൽ അ​പേ​ക്ഷ​ക​രു​ടെ കു​ത്തൊ​ഴു​ക്ക്. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​വ​ലി​യ​നു​ക​ളി​ലും മേ​ള​യി​ലെ മ​റ്റി​ട​ങ്ങ​ളി​ലും ജോ​ലി ല​ഭി​ക്കു​ന്ന​തി​ന്​ ലോ​ക​ത്തു​നി​ന്നു​ട​നീ​ളം അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത മാ​സം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ജോ​ലി​ക​ളും എ​ക്​​സ്​​പോ തു​ട​ങ്ങു​േ​മ്പാ​ൾ വേ​ണ്ട ജോ​ലി​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. റി​സ​പ്​​ഷ​നി​സ്​​റ്റ്​ മു​ത​ൽ സീ​നി​യ​ർ മാ​നേ​ജ​ർ​വ​രെ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ റി​ക്രൂ​ട്ട്​​മെൻറ്​ ന​ട​ക്കു​ന്നു​ണ്ട്.

ഇ​വ​യി​ൽ പ​തി​നാ​യി​രം ദി​ർ​ഹം മു​ത​ൽ നാ​ൽ​പ​തി​നാ​യി​രം ദി​ർ​ഹം വ​രെ ശ​മ്പ​ളം വാ​ഗ്​​ദാ​നം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. മി​ക്ക ജോ​ലി​ക​ളും അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ്. എ​ന്നാ​ൽ, എ​ക്​​സ്​​പോ സൈ​റ്റ്​ പൂ​ർ​ണ​മാ​യും ഒ​ഴി​യു​ന്ന​തു​വ​രെ നി​യ​മ​നം ന​ൽ​കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ അ​പേ​ക്ഷ​ക​ളാ​ണ്​ വ​രു​ന്ന​തെ​ന്ന്​ പ​ല റി​ക്രൂ​ട്ടി​ങ്​ ഏ​ജ​ൻ​സി​ക​ളും പ​റ​യു​ന്നു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മേ​ള​യു​ടെ ഭാ​ഗ​മാ​കാ​നു​ള്ള ആ​ഗ്ര​ഹ​വും തൊ​ഴി​ൽ എ​ന്ന സ്വ​പ്​​ന​വും ​ചേ​ർ​ന്നാ​ണ്​ അ​പേ​ക്ഷ​ക​രെ മേ​ള ആ​ക​ർ​ഷി​ക്കു​ന്ന​തെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു. വ്യ​ത്യ​സ്​​ത രാ​ജ്യ​ങ്ങ​ളു​ടെ പ​വ​ലി​യ​നു​ക​ളി​ലേ​ക്ക്​ റി​ക്രൂ​ട്ടി​ങ്​ ന​ട​ത്താ​ൻ ഏ​ജ​ൻ​സി​ക​ളു​ണ്ട്. ഇ​വ​ർ വ​ഴി​യാ​ണ്​ പ്ര​ധാ​ന​മാ​യും അ​പേ​ക്ഷ​ക​ൾ വ​രു​ന്ന​ത്.

ലോ​കം മു​ഴു​വ​ൻ ദു​ബൈ ന​ഗ​ര​ത്തി​ലേ​ക്ക്​ നി​റ​ഞ്ഞൊ​ഴു​കു​ന്ന എ​ക്​​സ്​​പോ​ക്ക്​ ര​ണ്ട്​ മാ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ബാ​ക്കി​യു​ള്ള​ത്. നൂ​റു​ക​ണ​ക്കി​ന്​ പ​വ​ലി​യ​നു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​ശ്ച​ര്യ​ക​ര​മാ​യ കാ​ഴ്​​ച​ക​ൾ ഒ​രു​ക്കാ​നു​ള്ള ജോ​ലി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. എ​ക്​​സ്​​പോ നേ​രി​ട്ട്​ തു​റ​ന്നി​ടു​ന്ന തൊ​ഴി​ൽ സാ​ധ്യ​ത​ക​ളേ​ക്കാ​ൾ കൂ​ട​ത​ലാ​യി​രി​ക്കും ​പ​രോ​ക്ഷ​മാ​യി രൂ​പ​പ്പെ​ടു​ന്ന അ​വ​സ​ര​ങ്ങ​ളെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. വി​വി​ധ നാ​ടു​ക​ളി​ൽ​നി​ന്ന്​ സ​ന്ദ​ർ​ശ​ക​രാ​യും സം​ഘാ​ട​ക​രാ​യും നി​ര​വ​ധി​പേ​ർ എ​ത്തു​ന്ന​തോ​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ വി​വി​ത​ത​ല​ങ്ങ​ളി​ൽ ഉ​ണ​ർ​വു​ണ്ടാ​കും. എ​മി​റേ​റ്റി​െൻറ സ​മ്പ​ദ്​ വ്യ​വ​സ്​​ഥ​യി​ൽ പ്ര​ധാ​ന​മാ​യ വി​നോ​ദ​സ​ഞ്ചാ​രം, റി​യ​ൽ എ​സ്​​റ്റേ​റ്റ്, ചെ​റു​കി​ട​വ്യാ​പാ​രം, പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ, സാ​​ങ്കേ​തി​ക​വി​ദ്യ, സോ​ഫ്​​റ്റ്​​വെ​യ​ർ ക​ൺ​സ​ൽ​ട്ട​ൻ​സി, മാ​ർ​ക്ക​റ്റി​ങ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം, എ​ൻ​ജി​നീ​യ​റി​ങ്, സു​ര​ക്ഷ, ലോ​ജി​സ്​​റ്റി​ക്​​സ്, ആ​രോ​ഗ്യം, ധ​ന​കാ​ര്യം, ഹോ​സ്​​പി​റ്റാ​ലി​റ്റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം പു​തി​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.

അ​പേ​ക്ഷി​ക്കേ​ണ്ട​ത്​ എ​ങ്ങ​നെ?

വി​വി​ധ പ​വ​ലി​യ​നു​ക​ൾ​ക്ക്​ വേ​ണ്ടി റി​ക്രൂ​ട്ടി​ങ്​ ന​ട​ത്തു​ന്ന​ത്​ ഏ​ജ​ൻ​സി​ക​ളാ​ണ്. എ​ക്​​സ്​​പോ​യി​ലെ 240 സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്കും കാ​ന​ഡ പ​വ​ലി​യ​നി​ലേ​ക്കും റി​ക്രൂ​ട്ടി​ങ്​ ബാ​ർ​ക​ർ​ല​ൻ​കം എ​ന്ന ഏ​ജ​ൻ​സി​യാ​ണ്. ഇ​വ​ർ വ​ഴി​യു​ള്ള അ​പേ​ക്ഷ​ക​ൾ recruitment@barkerlangham.com എ​ന്ന മെ​യി​ലി​ലേ​ക്ക്​ അ​യ​ക്ക​ണം. ഫ്ര​ഞ്ച്​ സം​സാ​രി​ക്കാ​നാ​റി​യാ​വു​ന്ന ലോ​ക​ത്തെ​വി​ടെ​യു​ള്ള​വ​ർ​ക്കും അ​വ​സ​രം തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്​ ഫ്രാ​ൻ​സ്​ പ​വ​ലി​യ​ൻ. tharecruitment@thehostessagency.ae എ​ന്ന മെ​യി​ലി​ലേ​ക്കാ​ണ്​ അ​പേ​ക്ഷ അ​യ​ക്കേ​ണ്ട​ത്. അ​മേ​രി​ക്ക​ൻ പ​വ​ലി​യ​നി​ലെ ഒ​ഴി​വു​ക​ളും അ​പേ​ക്ഷ ഫോ​മു​ക​ളും https://usapavilion.org/get-involved/ എ​ന്ന അ​ഡ്ര​സി​ൽ ല​ഭ്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ വി​വി​ധ പ​വ​ലി​യ​നു​ക​ളി​ൽ ഒ​ഴി​വു​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flow of job applications to the Expo
Next Story