പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് ഫ്ലോറ ഗ്രൂപ്
text_fields‘ഫ്ലോറ ഐൽ’ പദ്ധതി സംബന്ധിച്ച് ഫ്ലോറ ഗ്രൂപ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: ഫ്ലോറ ഗ്രൂപ് ദുബൈയിൽ പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ചു. ദുബൈ ഐലൻഡ്സിൽ ബീച്ചിനോട് ചേർന്ന് ‘ഫ്ലോറ ഐൽ’ എന്ന പേരിലാണ് 251 അപ്പാർട്മെൻറുകളുള്ള മൂന്ന് പുതിയ താമസ സമുച്ചയം നിർമിക്കുക.
നാല് റിയൽ എസ്റ്റേറ്റ് പദ്ധതികൾ കൂടി ഉടൻ പ്രഖ്യാപിക്കുമെന്ന് സംരംഭകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിൽ 2.5 ശതകോടി ദിർഹമിന്റെ നിക്ഷേപത്തിനാണ് ഫ്ലോറ ഗ്രൂപ് തയാറെടുക്കുന്നത്. ബീച്ചിനോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളുള്ള അപ്പാർട്മെന്റുകൾ ഉൾക്കൊള്ളുന്ന താമസസമുച്ചയമാണ് ഫ്ലോറ ഐൽ. 25 വർഷമായി ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ ഫ്ലോറ ഗ്രൂപ്, ‘ഫ്ലോറ റിയൽലിറ്റി’ എന്ന ബ്രാൻഡിൽ ആദ്യമായി അവതരിപ്പിക്കുന്ന പദ്ധതിയാണിത്. നേരത്തേ ഇമാർ ഗ്രൂപ്പുമായി ചേർന്ന് ബുർജ് റോയൽ ഡൗൺടൗൺ എന്ന പദ്ധതി ഗ്രൂപ് നടപ്പാക്കിയിരുന്നു.
ജുമൈറ ബീച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫ്ലോറ ഐലിന്റെ ഔപചാരിക പ്രഖ്യാപനവും മാതൃക അനാച്ഛാദനവും നടന്നു. മൂന്ന് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി അപ്പാർട്മെന്റുകൾ ഉടമകൾക്ക് കൈമാറുമെന്ന് ഫ്ലോറ ഗ്രൂപ് ചെയർമാൻ വി.എ ഹസൻ പറഞ്ഞു. മികച്ച പദ്ധതി രൂപകൽപനക്കുള്ള അവാർഡ് ഫ്ലോറ ഐൽ ഡിസൈൻ നേടിയത് അഭിമാനകരമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലോറ ഗ്രൂപ് ഇന്ത്യ ചെയർമാൻ എം.എ. മുഹമ്മദ്, ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് റാഫി, എം.ഡി. ഫിറോഷ് കലാം, ഫ്ലോറ റിയൽറ്റി എം.ഡി. നൂറുദ്ദീൻ ബാബു, ഡയറക്ടർ അനുര മത്തായ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

