Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുഡാനിലെ...

സുഡാനിലെ വെള്ളപ്പൊക്കം: ദുരിതത്തിൽപ്പെട്ടവർക്ക് സഹായഹസ്തവുമായി അജ്മാൻ ഭരണാധികാരി

text_fields
bookmark_border
സുഡാനിലെ വെള്ളപ്പൊക്കം: ദുരിതത്തിൽപ്പെട്ടവർക്ക് സഹായഹസ്തവുമായി അജ്മാൻ ഭരണാധികാരി
cancel
camera_alt

ശൈ​ഖ് റാ​ഷി​ദ് ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി

അ​ജ്മാ​ൻ: ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ സു​ഡാ​നി​ലെ ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി. കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര മാ​നു​ഷി​ക സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​നും ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കാ​നും സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഹി​സ് ഹൈ​ന​സ് ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി ഉ​ത്ത​ര​വി​ട്ടു. അ​ജ്മാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ആ​ൻ​ഡ് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ, പ്രാ​ദേ​ശി​ക ചാ​രി​റ്റി​ക​ൾ, യു.​എ.​ഇ​യി​ലെ പൗ​ര​ന്മാ​ർ, താ​മ​സ​ക്കാ​ർ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചും ഏ​കോ​പി​പ്പി​ച്ചു​മാ​കും സ​ഹാ​യം ന​ൽ​കു​ക.

ശൈ​ഖ് ഹു​മൈ​ദി​െൻറ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ഡാ​നി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി അ​ജ്മാ​ൻ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് ചെ​യ​ർ​മാ​ൻ ശൈ​ഖ് റാ​ഷി​ദ് ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി അ​ജ്മാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ആ​ൻ​ഡ് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ആ​ദ്യ ഘ​ട്ട​ത്തി​ൽ 10 ദ​ശ​ല​ക്ഷം ദി​ര്‍ഹം ശേ​ഖ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​രു​ന്നു.

ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ദു​രി​താ​ശ്വാ​സ സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി ഉ​ത്ത​ര​വി​ട്ടു. സു​ഡാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കാ​നു​ള്ള അ​ജ്മാ​ൻ സ​ർ​ക്കാ​റി​െൻറ തീ​രു​മാ​നം ശൈ​ഖ് റാ​ഷി​ദ് ഊ​ന്നി​പ്പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും മാ​നു​ഷി​ക സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ യു.​എ.​ഇ ഒ​ന്നാം സ്ഥാ​ന​ത്താ​ണെ​ന്നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​പ്പോ​ഴും സ​ജീ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. നി​ര​വ​ധി അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ അ​ജ്മാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ആ​ൻ​ഡ് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ നി​രാ​ലം​ബ​രെ സ​ഹാ​യി​ക്കാ​നാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AjmanUAE NewsFloods in Sudan
Next Story